സ്‌മരണിക പുറത്തിറക്കി

തിരൂരങ്ങാടി: ചെമ്മാട്‌ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ അക്കാദമി പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങളുടെ സമഗ്രമായ സ്‌മരണിക പുറത്തിറക്കി. കാമ്പസ്സില്‍ മിഅ്‌റാജ്‌ ദിനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ ഉമറലി ശിഹാബ്‌ തങ്ങളുടെ മകന്‍ ഹമീദലി ശിഹാബ്‌ തങ്ങള്‍, ചെമ്മുക്കന്‍ യാഹുമോന്‍ ഹാജിക്ക്‌ സ്‌മരണിക നല്‌കി പ്രകാശനം ചെയ്‌തു. പ്രിന്‍സിപ്പല്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വൈസ്‌ പ്രിന്‍സിപ്പല്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, സെക്രട്ടറി യു.ശാഫി ഹാജി, ട്രഷറര്‍ സെയ്‌തലവി ഹാജി കോട്ടയ്‌ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക