വിഭാഗീയതയ്ക്കെതിരായ വന്‍മതില്‍

പി.കെ. കുഞ്ഞാലിക്കുട്ടി

ജീവിി‍രുന്ന കാലത്തു പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ ഏറ്റവും അസ്വസ്ഥമാക്കിയിരുന്നതു രാഷ്ട്രീയ പ്രശ്നങ്ങളോ മുസ്ലിംലീഗിന്റെ ആഭ്യന്തരകാര്യങ്ങളോ ആയിരുന്നി. മറി്‌, വര്‍ഗീയതയുടെ പേരിലുണ്ടാകുന്ന അക്രമങ്ങളുടെ വാര്‍ത്തകളായിരുന്നു. ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടപ്പോഴും പൂന്തുറ കലാപത്തിന്റെ സമയത്തും ഉള്‍പ്പെടെ ഞാനതു നേരില്‍ കണ്ടിട്ടുണ്ട്‌. ഈ സമയങ്ങളിലൊക്കെ ദിവസങ്ങളോളം അദ്ദേഹം അസ്വസ്ഥനായിരിക്കും. എന്തുകൊണ്ടാണിങ്ങനെ എന്നു പലരോടും ചോദിക്കും.

മാറാട്‌ കലാപമുണ്ടായ സമയത്ത്‌ ഒരുദിവസം അദ്ദേഹം എന്നെ ഫോണില്‍ വിളിു‍. ഭരണത്തിലിരുന്നിട്ടും നമുക്ക്‌ ഇതൊന്നും നിയന്ത്രിക്കാനാവുന്നിി‍ എന്നായിരുന്നു ചോദ്യം. യുഡിഎഫും എല്‍ഡിഎഫും പ്രശ്നം തീര്‍ക്കാന്‍ സ്വീകരി നടപടികളെക്കുറി്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ വിഷമം മാറിയി. ഇനി ആകെയുള്ള വഴി തങ്ങള്‍ തന്നെ നേരിട്ടു സമാധാനദൌത്യവുമായി ഇറങ്ങുകയെന്നതാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ഉടന്‍ അദ്ദേഹം അതിനു തയാറായി.

ഗാന്ധിയന്‍മാരെയും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ സംഘടനാ നേതാക്കളില്‍ പലരെയും അദ്ദേഹം നേരിട്ടുവിളിു‍ സമാധാനയോഗത്തില്‍ പങ്കെടുക്കണമെന്ന്‌ അഭ്യര്‍ഥിു‍. ശാരീരിക സുമിാ‍തിരുന്നിട്ടും കോഴിക്കോട്ടു നടന്ന ചര്യ്ക്ക്‌ അദ്ദേഹം നേരിട്ടെത്തി. മതസൌഹാര്‍ദത്തിന്റെ ആവശ്യകത ചര്‍യ്ക്കു വന്നവരെ ബോധ്യപ്പെടുത്തിയാണ്‌ അദ്ദേഹം മടങ്ങിയത്‌.

ചര്‍ വിജയം കണ്ടു. പിന്നീടിതു വരെ മാറാട്ട്‌ അങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടി. അന്നു ചര്‍യെ എതിര്‍ത്ത ഒരു ചെറിയ വിഭാഗം തന്നെയാണ്‌ ഇപ്പോഴും തീവ്രനിലപാടുകളുമായി കേരളത്തെ അസ്വസ്ഥമാക്കുന്നത്‌. ശിഹാബ്‌ തങ്ങളുടെ സമാധാനത്തിന്റെ താരാട്ട്‌ അ കേരളത്തിന്‌ ആവശ്യം എന്നുവരെ ചിലര്‍ കളിയാക്കി. അവര്‍ തീര്‍യായും ഇപ്പോള്‍ ദ്‌ക്കുന്നുണ്ടാകും. കേരളത്തെ സമാധാനത്തിന്റെ വിളനിലമാക്കി എന്നും നിര്‍ത്തിയതു ശിഹാബ്‌ തങ്ങളെപ്പോലുള്ള നേതാക്കളുടെ പക്വതയാര്‍ന്ന സമീപനങ്ങളായിരുന്നു. തങ്ങള്‍ നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ ആത്മാര്‍ഥമായി ആഗ്രഹിു‍പോകുന്നു.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക