മതസൌഹാര്‍ദത്തിന്റെ ആള്‍രൂപം

സി. രാധാകൃഷ്ണന്‍

നമ്മുടെ നാട്ടില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു ഭരണനിര്‍വഹണത്തില്‍ പ്രാതിനിധ്യം വേണം എന്ന കാര്യത്തില്‍ സംശയമൊന്നുമി. അവരെ സംഘടിപ്പിക്കേണ്ടത്‌ ആ സമൂഹങ്ങളിലെ രാഷ്ട്രീയനേതൃത്വത്തിന്റെ ചുമതലയുമാണ്‌. രാഷ്ട്രത്തിന്റെ ഭദ്രതയ്ക്കും നിലനില്‍പ്പിനും ഹാനികരങ്ങളായ സമീപനങ്ങള്‍ അവരില്‍ നിന്നുണ്ടാകരുത്‌ എന്നത്‌ അടിസ്ഥാനപരമായ ഒരു നിശ്ചയമായിരിക്കണം. ഇങ്ങനെയൊരു നിശ്ചയത്തില്‍ ഉറുനിന്ന ഒരു നേതാവായിരുന്നു പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍.

മതവികാരങ്ങള്‍ ഊതിക്കത്തിു‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികളെയും വ്യക്തികളെയും നിശിതമായി വിമര്‍ശിക്കാന്‍ അദ്ദേഹം മടികാണിി‍. ശബ്ദം സൌമ്യമായിരുന്നെങ്കിലും വാക്കുകള്‍ കരുത്തുറ്റതായിരുന്നു. ഇത്‌ അക്രമാസക്തമായ വിശ്വാസ പ്രവണതകള്‍ക്കു തടയിടാന്‍ ഉതകിക്കൊണ്ടിരുന്നു.

കേരളത്തിലെ രാഷ്ട്രീയ ജീവിതത്തില്‍ മതസൌഹാര്‍ദത്തിനുള്ള പങ്ക്‌ എത്ര വലുതാണെന്ന്‌ അദ്ദേഹം തിരിറിഞ്ഞിരുന്നു. ബാബറി മസ്ജിദ്‌ സംഭവത്തോടനുബന്ധിു‍ തീവ്രമായ മതവികാരം
നാടുനീളെ ജ്വലിപ്പിക്കാന്‍ പലരും ശ്രമിപ്പോള്‍ ക്ഷമയുടെയും സൌഹൃദത്തിന്റെയും സന്ദേശമാണ്‌ ഇസ്ലാമിന്റേതെന്നു തുറന്നുപറയാന്‍ അദ്ദേഹം ധൈര്യം കാണിു‍. ആ പറില്‍ കേരളീയ ജീവിതത്തില്‍ സൌഹൃദപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിു‍. അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ഇപ്പോഴും നമുക്ക്‌ അഭിമാനം തോന്നാനുള്ള പ്രധാന കാരണം സൌഹാര്‍ദം ഇങ്ക്ല്‌ കേരളത്തില്‍ ഒരു സമൂഹത്തിനും നിലനില്‍പ്പി എന്ന അറിവിന്റെ പ്രയോക്താവായി അദ്ദേഹം ജീവിി‍രുന്നുവെന്നതാണ്‌.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക