സൂര്യതേജസ്

ഞങ്ങളോര്‍ക്കുന്നു,
വാളുകള്‍ക്ക് പകരം
പൂക്കള്‍ കയ്യിലേന്തി
നീ നയിച്ച
യുദ്ധങ്ങള്‍

മുള്ളൂ വെച്ച വാക്കിനു
പകരം
നീ നല്‍കിയ
തേന്മൊഴികള്‍
ഞങ്ങളോര്‍ക്കുന്നു,

ഇരുട്ടില്‍
നീ തെളിച്ച
വെളിച്ചം
ഒരു തലോടല്‍
ഒരു സ്പര്‍ശം
എത്ര മൌനമായിട്ടാണ്
നീ ഇത്ര ഉച്ചത്തില്‍
സംസാരിച്ചത്
ആദരണീയനായ
സൂര്യതേജസ്സേ
തിരിച്ചു തരാന്‍ കയ്യില്‍
പ്രാര്‍ഥനകളും
നഷ്ടഭാരത്തിന്റെ
വേദനകളും മാത്രം

പി വി റയീസ്
പ്രവാസചന്ദ്രിക പ്രത്യേക പതിപ്പ്
സെപ്തമ്പര്‍ 2009

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക