ശിഹാബ്‌ തങ്ങള്‍ ദര്‍ശനം അനുസ്മരണ സെമിനാര്‍ തിരൂരില്‍

തിരൂര്‍: എസ്കെഎസ്‌എസ്‌എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ഇന്ന്‌ തിരൂരില്‍ ശിഹാബ്‌ തങ്ങള്‍ ദര്‍ശനം അനുസ്മരണ സെമിനാര്‍ സംഘടിപ്പിക്കും.ഉച്ചയ്ക്ക്‌ രണ്ടിന്‌ തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൌണ്‍ഹാളില്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ബിനോയ്‌ വിശ്വം, സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍, എംഎല്‍എമാരായ പി.സി. ജോര്‍ജ്‌, പി.പി. അബ്ദുല്ലക്കുട്ടി, സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, ഹമീദലി ശിഹാബ്‌ തങ്ങള്‍, കെ. ആലിക്കുട്ടി മുസല്യാര്‍, റഹ്മത്തുല്ല ഖാസിമി മൂത്തേടം, പി.എസ്‌. ശ്രീധരന്‍പിള്ള, ടി. സിദ്ദീഖ്‌, എന്‍. ഷംസുദ്ദീന്‍, അബ്ദുസമദ്‌ പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക