അനുസ്മരണം

തങ്ങള്‍, അങ്ങ്‌ ഇന്ന്‌ ഉണ്ടായിരുന്നെങ്കില്‍...
ടി. പത്മനാഭന്‍
മതസൌഹാര്‍ദ കേരളത്തിന്റെ ശക്തനായ വക്താവായിരുന്ന പാണക്കാട്‌ സിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ഒന്നാം ചരമവാര്‍ഷിക ആചരണത്തിന്‌ ഇന്നു തുടക്കം. മാഞ്ഞുപോയ ആ സ്നേഹചന്ദ്രികയെ ക്കുറിു‍ള്ള ഓര്‍മകളുടെ നിലാവഴികളിലൂടെ ഒരു പിന്‍നടത്തം...

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ഇം ി‍ഷ്‌ ജനത വഴിതെറ്റുന്നതു കണ്ടു വില്യം വേര്‍ഡ്സ്‌വര്‍ത്ത്‌ ലണ്ടന്‍, 1802 എന്ന കവിതയില്‍ എഴുതി: മില്‍ട്ടണ്‍, ഥൌ ഷുഡ്സ്റ്റ്‌ ബി ലിവിങ്ങ്‌ അറ്റ്‌ ദിസ്‌ അവര്‍... ഇം ണ്ട്‌ ഹാഥ്‌ നീഡ്‌ ഓഫ്‌ ഥീ... (മഹാകവി മില്‍ട്ടണ്‍, അങ്ങ്‌ ഇന്നു ജീവിി‍രുന്നെങ്കില്‍... ഇം ണ്ടിന്‌ അങ്ങയെ ആവശ്യമുണ്ട്‌.)

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിഷമം പിടി, ദുരന്തങ്ങള്‍ പൊന്‍ കാത്തുനില്‍ക്കുന്ന ഈ സമയത്ത്‌, മലയാളത്തിലൊരു വേര്‍ഡ്സ്‌വര്‍ത്ത്‌ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ എഴുതുമായിരുന്നു: ശിഹാബ്‌ തങ്ങള്‍, യു ഷുഡ്സ്റ്റ്‌ ബി ലിവിങ്ങ്‌ അറ്റ്‌ ദിസ്‌ അവര്‍... തങ്ങള്‍, അങ്ങ്‌ ഉണ്ടായിരുന്നെങ്കില്‍... പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ ഞാന്‍ നേരിട്ടു കണ്ടിട്ടി. എന്നെങ്കിലും കാണണമെന്ന്‌ അതിയായി ആഗ്രഹിി‍രുന്നു. അങ്ങോട്ടു ചെന്നു പരിചയപ്പെടണമെന്നു ഞാന്‍ ആഗ്രഹി ചുരുക്കം പേരിലൊരാള്‍. സൌകര്യം കിട്ടി ഞാന്‍ പാണക്കാട്ടെ വീട്ടിലെത്തുമ്പോഴേക്കു തങ്ങള്‍ നമ്മളെ വിട്ടുപോയിരുന്നു. തങ്ങള്‍ മരിു‍ ദിവസങ്ങള്‍ക്കു ശേഷവും പാണക്കാട്ടെ മുറ്റത്തു വലിയ ജനക്കൂട്ടത്തെ ഞാന്‍ കണ്ടു. അതില്‍ മുസ്ലിംകള്‍ മാത്രമായിരുന്നി.

മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടക്കവടത്തിനു പാണക്കാട്‌ തങ്ങള്‍ കാണി ധൈര്യമാണു കേരളത്തില്‍ ഇന്നും മതസൌഹാര്‍ദം പുലരാന്‍ കാരണമെന്നു ഞാന്‍ വിശ്വസിക്കുന്നു. ബാബറി മസ്ജിദ്‌ തകര്‍ത്ത ദിവസം, ഇന്ത്യയുടെ പല ദിക്കിലും ചോരപ്പുഴകള്‍ ഒഴുകിയപ്പോള്‍ കേരളം മാത്രം ശാന്തമായി നിലകൊണ്ടതു ശിഹാബ്‌ തങ്ങളുടെ സാന്നിധ്യം കൊണ്ടായിരുന്നു. മുസ്ലിം ലീഗിനെ സംബന്ധിു‍ വലിയ നഷ്ടക്കവടമായിരുന്നു അത്‌. ആ ശാന്തതയ്ക്കു പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരും എന്നറിയാത്ത വിഡ്ഢിയായിരുന്നി തങ്ങള്‍. അസംതൃപ്തരായ മുസ്ലിം ചെറുപ്പക്കാര്‍ കൂട്ടത്തോടെ മുസ്ലിം ലീഗ്‌ വിട്ടു കൊു‍കൊു‍ തീവ്രവാദ സംഘടനകളിലേക്കു മാറുന്നതും മറ്റൊരു കൂട്ടര്‍ ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടുപോകുന്നതും ശിഹാബ്‌ തങ്ങളുടെ സംയമനത്തിനു തടസ്സമായി. ബാബറി മസ്ജിദ്‌ പ്രശ്നത്തില്‍ വൈകാരികമായൊരു പ്രതികരണത്തിനു മുസ്ലിം ലീഗ്‌ തയാറായി. ശിഹാബ്‌ തങ്ങള്‍ അതിന്‌ അനുവദിി‍. അന്നു മറിു‍ സംഭവിി‍രുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താവുമായിരുന്നു?

കഥകളിയില്‍, കോട്ടയ്ക്കല്‍ ശിവരാമന്റെയും കലാമണ്ഡലം ഗോപിയുടെയും വേഷങ്ങളെക്കാള്‍ സാധാരണക്കാര്‍ക്ക്‌ ഇഷ്ടപ്പെടുക ചെറുവേഷക്കാരായ ചുവന്ന താടികളെയാണ്‌. ചുവന്ന താടിക്കാരുടെ അലര്‍ കാണികളെ ആകര്‍ഷിക്കും. ശ്രീകൃഷ്ണന്റെയും നളന്റെയുമൊക്കെ വേഷം കെട്ടുന്നവരുടെ മഹത്വം കഥകളി അറിയുന്നവര്‍ക്കേ മനസ്സിലാവൂ. അന്നത്തെ കേരള രാഷ്ട്രീയത്തില്‍ പലരും ചുവന്നതാടിക്കാരായി ആര്‍ത്തുവിളിു‍ കാണികളുടെ കടി നേടാന്‍ ശ്രമിപ്പോള്‍ ശിഹാബ്‌ തങ്ങള്‍ സൌമ്യനായി നിന്നു നായകവേഷമണിഞ്ഞു. ആ വേഷത്തിന്റെ മഹത്വം മലയാളി ഇപ്പോള്‍ തിരിറിയുന്നു.

മതസൌഹാര്‍ദത്തിന്റെ ആള്‍രൂപം
സി. രാധാകൃഷ്ണന്‍

നമ്മുടെ നാട്ടില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു ഭരണനിര്‍വഹണത്തില്‍ പ്രാതിനിധ്യം വേണം എന്ന കാര്യത്തില്‍ സംശയമൊന്നുമി. അവരെ സംഘടിപ്പിക്കേണ്ടത്‌ ആ സമൂഹങ്ങളിലെ രാഷ്ട്രീയനേതൃത്വത്തിന്റെ ചുമതലയുമാണ്‌. രാഷ്ട്രത്തിന്റെ ഭദ്രതയ്ക്കും നിലനില്‍പ്പിനും ഹാനികരങ്ങളായ സമീപനങ്ങള്‍ അവരില്‍ നിന്നുണ്ടാകരുത്‌ എന്നത്‌ അടിസ്ഥാനപരമായ ഒരു നിശ്ചയമായിരിക്കണം. ഇങ്ങനെയൊരു നിശ്ചയത്തില്‍ ഉറുനിന്ന ഒരു നേതാവായിരുന്നു പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍.

മതവികാരങ്ങള്‍ ഊതിക്കത്തിു‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികളെയും വ്യക്തികളെയും നിശിതമായി വിമര്‍ശിക്കാന്‍ അദ്ദേഹം മടികാണിി‍. ശബ്ദം സൌമ്യമായിരുന്നെങ്കിലും വാക്കുകള്‍ കരുത്തുറ്റതായിരുന്നു. ഇത്‌ അക്രമാസക്തമായ വിശ്വാസ പ്രവണതകള്‍ക്കു തടയിടാന്‍ ഉതകിക്കൊണ്ടിരുന്നു.

കേരളത്തിലെ രാഷ്ട്രീയ ജീവിതത്തില്‍ മതസൌഹാര്‍ദത്തിനുള്ള പങ്ക്‌ എത്ര വലുതാണെന്ന്‌ അദ്ദേഹം തിരിറിഞ്ഞിരുന്നു. ബാബറി മസ്ജിദ്‌ സംഭവത്തോടനുബന്ധിു‍ തീവ്രമായ മതവികാരം
നാടുനീളെ ജ്വലിപ്പിക്കാന്‍ പലരും ശ്രമിപ്പോള്‍ ക്ഷമയുടെയും സൌഹൃദത്തിന്റെയും സന്ദേശമാണ്‌ ഇസ്ലാമിന്റേതെന്നു തുറന്നുപറയാന്‍ അദ്ദേഹം ധൈര്യം കാണിു‍. ആ പറില്‍ കേരളീയ ജീവിതത്തില്‍ സൌഹൃദപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിു‍. അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ഇപ്പോഴും നമുക്ക്‌ അഭിമാനം തോന്നാനുള്ള പ്രധാന കാരണം സൌഹാര്‍ദം ഇങ്ക്ല്‌ കേരളത്തില്‍ ഒരു സമൂഹത്തിനും നിലനില്‍പ്പി എന്ന അറിവിന്റെ പ്രയോക്താവായി അദ്ദേഹം ജീവിി‍രുന്നുവെന്നതാണ്‌.


വിഭാഗീയതയ്ക്കെതിരായ വന്‍മതില്‍
പി.കെ. കുഞ്ഞാലിക്കുട്ടി

ജീവിി‍രുന്ന കാലത്തു പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ ഏറ്റവും അസ്വസ്ഥമാക്കിയിരുന്നതു രാഷ്ട്രീയ പ്രശ്നങ്ങളോ മുസ്ലിംലീഗിന്റെ ആഭ്യന്തരകാര്യങ്ങളോ ആയിരുന്നി. മറി്‌, വര്‍ഗീയതയുടെ പേരിലുണ്ടാകുന്ന അക്രമങ്ങളുടെ വാര്‍ത്തകളായിരുന്നു. ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടപ്പോഴും പൂന്തുറ കലാപത്തിന്റെ സമയത്തും ഉള്‍പ്പെടെ ഞാനതു നേരില്‍ കണ്ടിട്ടുണ്ട്‌. ഈ സമയങ്ങളിലൊക്കെ ദിവസങ്ങളോളം അദ്ദേഹം അസ്വസ്ഥനായിരിക്കും. എന്തുകൊണ്ടാണിങ്ങനെ എന്നു പലരോടും ചോദിക്കും.

മാറാട്‌ കലാപമുണ്ടായ സമയത്ത്‌ ഒരുദിവസം അദ്ദേഹം എന്നെ ഫോണില്‍ വിളിു‍. ഭരണത്തിലിരുന്നിട്ടും നമുക്ക്‌ ഇതൊന്നും നിയന്ത്രിക്കാനാവുന്നിി‍ എന്നായിരുന്നു ചോദ്യം. യുഡിഎഫും എല്‍ഡിഎഫും പ്രശ്നം തീര്‍ക്കാന്‍ സ്വീകരി നടപടികളെക്കുറി്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ വിഷമം മാറിയി. ഇനി ആകെയുള്ള വഴി തങ്ങള്‍ തന്നെ നേരിട്ടു സമാധാനദൌത്യവുമായി ഇറങ്ങുകയെന്നതാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ഉടന്‍ അദ്ദേഹം അതിനു തയാറായി.

ഗാന്ധിയന്‍മാരെയും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ സംഘടനാ നേതാക്കളില്‍ പലരെയും അദ്ദേഹം നേരിട്ടുവിളിു‍ സമാധാനയോഗത്തില്‍ പങ്കെടുക്കണമെന്ന്‌ അഭ്യര്‍ഥിു‍. ശാരീരിക സുമിാ‍തിരുന്നിട്ടും കോഴിക്കോട്ടു നടന്ന ചര്യ്ക്ക്‌ അദ്ദേഹം നേരിട്ടെത്തി. മതസൌഹാര്‍ദത്തിന്റെ ആവശ്യകത ചര്‍യ്ക്കു വന്നവരെ ബോധ്യപ്പെടുത്തിയാണ്‌ അദ്ദേഹം മടങ്ങിയത്‌.

ചര്‍ വിജയം കണ്ടു. പിന്നീടിതു വരെ മാറാട്ട്‌ അങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടി. അന്നു ചര്‍യെ എതിര്‍ത്ത ഒരു ചെറിയ വിഭാഗം തന്നെയാണ്‌ ഇപ്പോഴും തീവ്രനിലപാടുകളുമായി കേരളത്തെ അസ്വസ്ഥമാക്കുന്നത്‌. ശിഹാബ്‌ തങ്ങളുടെ സമാധാനത്തിന്റെ താരാട്ട്‌ അ കേരളത്തിന്‌ ആവശ്യം എന്നുവരെ ചിലര്‍ കളിയാക്കി. അവര്‍ തീര്‍യായും ഇപ്പോള്‍ ദ്‌ക്കുന്നുണ്ടാകും. കേരളത്തെ സമാധാനത്തിന്റെ വിളനിലമാക്കി എന്നും നിര്‍ത്തിയതു ശിഹാബ്‌ തങ്ങളെപ്പോലുള്ള നേതാക്കളുടെ പക്വതയാര്‍ന്ന സമീപനങ്ങളായിരുന്നു. തങ്ങള്‍ നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്‌ ആത്മാര്‍ഥമായി ആഗ്രഹിു‍പോകുന്നു.


ആ സ്മരണ പോലും ആശ്വാസം
ഡോ. പി.കെ. വാരിയര്‍

മതമൈത്രിയുടെ ശക്തനായ വക്താവായി എന്നും നിലകൊള്ളുകയും അതു കാത്തുസൂക്ഷിക്കാന്‍ ഏതറ്റംവരെ പോകാന്‍ തയാറാവുകയും ചെയ്ത മഹാനായ ജനസേവകനായിരുന്നു പാണക്കാട്‌ തങ്ങള്‍. മതവികാരം വിവേകത്തെ കീഴടക്കുന്ന സ്ഫോടനാത്മകമായ അന്തരീക്ഷത്തില്‍ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ അനുസ്മരിക്കുന്നതു തന്നെ സമൂഹത്തിന്‌ ആശ്വാസവും ധൈര്യവും പകരും.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക