അലവിയുടെ ഒാ‍ര്‍മകളിലെ ബര്‍ക്കത്തുള്ള മുഖം

മലപ്പുറം: 'ഇയ്യ്‌ പൊയ്ക്കോ അലവീ, അതിനുംമാത്രം എനിക്കൊന്നൂല്‍ളല്‍ളോ. ഇന്നലെ കേട്ടതുപോലെ വലിയ തങ്ങളുടെ വാക്കുകള്‍ അലവിയുടെ കാതുകളില്‍ ഇപ്പോഴുമുണ്ട്‌. 'അങ്ങേ തലയ്ക്കലെ ആ മുറിയിലായിരുന്നു തങ്ങള്‍ കിടന്നിരുന്നത്‌. മലപ്പുറം കിഴക്കേത്തലയിലെ സ്വകാര്യ ആശുപത്രിയിലെ 116-ാ‍ം നമ്പര്‍ മുറിയിലിരുന്ന്‌ അലവി ഓര്‍മകളിലേക്കു വിരല്‍ചൂണ്ടുന്നു. കൊടപ്പനയ്ക്കല്‍ തറവാട്ടിലെ മുഹമ്മദലി ദേശാന്തരങ്ങളറിയുന്ന പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളായി വളര്‍ന്ന കാലമത്രയും നിഴലായി കൂടെയുണ്ടായിരുന്ന അലവിയുടെ വാക്കുകളില്‍ കണ്ണീരുപടരുന്നു.

ന്യൂമോണിയബാധിതനായി രണ്ടാഴ്ചത്തെ ചികില്‍സയ്ക്കായി അലവി എത്തിയത്‌ ഒാ‍ര്‍മകളുറങ്ങുന്ന അതേ ആശുപത്രിയിലാണ്‌. കൃത്യം ഒരുവര്‍ഷം മുമ്പ്‌ അവിശ്വസനീയമായ നിമിഷങ്ങള്‍ക്കു സാക്ഷിയാകേണ്ടിവന്ന ഇടം. ശിഹാബ്‌ തങ്ങളുടെ ഭാര്യ ശരീഫ ഫാത്തിമബീവി, ഉമറലി തങ്ങള്‍, ഒടുവില്‍ വലിയ തങ്ങളും-കൊടപ്പനയ്ക്കല്‍ തറവാടിനെ അനാഥമാക്കിയ മൂന്നു മരണവും ഇവിടെയായിരുന്നുവെന്ന്‌ അലവി ഒാ‍ര്‍ക്കുന്നു.

2009 ജൂലൈ 31. രാത്രി കുളിപ്പുരയില്‍ കാലുതെറ്റി വീണതായിരുന്നു തങ്ങള്‍. അപ്പോള്‍ത്തന്നെ മുനവ്വറലിയും മറ്റും ചേര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന്‌ അതിരാവിലെ അലവി ആശുപത്രി മുറിയിലെത്തുമ്പോള്‍ തങ്ങള്‍ കുളിച്ച്‌ മുടി ചീകുകയായിരുന്നു. കസേരയിലിരുന്ന ശേഷം തുണി നനച്ച്‌ മുഖം തുടച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. മുഖത്തിന്റെ വശത്തും ചുണ്ടിലും മാത്രം
ചെറിയ മുറിവുണ്ടായിരുന്നു. അതു കഴിഞ്ഞ്‌ കാലുനീട്ടിവച്ച്‌ പത്രവായന തുടങ്ങി. പതിവു പ്രസന്നതയിലായിരുന്നു അന്നും. പിന്നെ സന്ദര്‍ശകരെത്തിത്തുടങ്ങി. ഉച്ചയായപ്പോഴാണ്‌ അലവിയോട്‌ തിരികെ പൊയ്ക്കൊള്ളാന്‍ പറഞ്ഞത്‌.

കഴിഞ്ഞ റമസാനു തൊട്ടുമുമ്പായിരുന്നു പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ മരണം. തങ്ങളില്‍ളാത്ത രണ്ടാമത്തെ റമസാനും അടുത്തെത്തിക്കഴിഞ്ഞു. 'രാവും പകലും കണ്ടുകൊണ്ടിരുന്ന മുഖമാണ്‌. എന്നാലും അത്രയ്ക്കും ബര്‍ക്കത്തുള്ള ഒരു മുഖം വേറെ കണ്ടിട്ടില്‍ള. ചിരിച്ചുകൊണ്ടല്‍ളാതെ ഒരാളോടും സംസാരിച്ചിട്ടില്‍ള. എത്ര സുഖമില്‍ളാതിരിക്കുമ്പോഴും ആരെയും പിന്നീടു വാ എന്നു മടക്കി അയച്ചിട്ടില്‍ള. 2006ല്‍ അമേരിക്കയിലെ ചികില്‍സ കഴിഞ്ഞ്‌ എത്തിയപ്പോഴായിരുന്നു ഭാര്യ ശരീഫ ഫാത്തിമബീവിയുടെ മരണവിവരം അറിയുന്നത്‌. അന്ന്‌ വലിയ തങ്ങള്‍ സങ്കടമത്രയും അടക്കിപ്പിടിച്ചു.

സഹോദരന്‍ ഉമറലിയുടെ അകാലവിയോഗമായിരുന്നു അതു കഴിഞ്ഞ്‌ അത്രത്തോളം നൊമ്പരം പകര്‍ന്നത്‌. അപൂര്‍വം ചിലപ്പോള്‍ ഇടങ്കയ്യിന്റെ തള്ളവിരല്‍ കടിച്ചുപിടിച്ചിരിക്കുന്നതു കാണാം. മനസ്സില്‍ എന്തോ അസ്വസ്ഥതയുണ്ടെന്നാണര്‍ഥം. അതിന്റെ കാരണം തിരക്കാന്‍ കൊടപ്പനയ്ക്കല്‍ വീട്ടില്‍ അലവിക്കു മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. 'ങ്ങളൊന്ന്‌ എണീറ്റ്‌ ബരീ... എന്ന്‌ അലവി പറഞ്ഞാല്‍ കുട്ടികളെപ്പോലെ അനുസരിക്കും. ഒാ‍താന്‍ പോകുന്ന കാലംമുതല്‍ കൊടപ്പനയ്ക്കല്‍ വീടിന്റെ അകത്തളങ്ങളിലും തൊടികളിലും കാര്യക്കാരനായി നടന്ന അലവി മറ്റുള്ളവര്‍ക്കെല്‍ളാം അലവിയാക്കയാണ്‌.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക