ശിഹാബ്‌ തങ്ങള്‍ സ്മാരക സ്റ്റാമ്പ്‌ പുറത്തിറക്കി

ദീര്‍ഘകാലം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അനിഷേധ്യ നേതാവും സംസ്ഥാന പ്രസിഡന്റും വഴികാട്ടിയുമായിരുന്ന പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ സ്മരണയ്ക്കായി തപാല്‍ വകുപ്പിന്റെ സ്റ്റാമ്പ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്‌ പ്രകാശനം ചെയ്‌തു.

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലാണ്‌ ചടങ്ങ്‌ നടന്നത്‌. ശിഹാബ്‌ തങ്ങളുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണു സ്റ്റാമ്പ്‌ പുറപ്പെടുവിച്ചത്‌. ജനാധിപത്യ മതേതര ആദര്‍ശങ്ങളുടെ വക്‌താവായിരുന്ന മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ സംഭാവനകള്‍ക്ക്‌ രാജ്യം നല്‍കുന്ന ആദരവാണ്‌ സ്റ്റാംപെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ പരിഷ്കരണ രംഗത്തും നിസ്‌തൂലമായ സംഭാവനകളാണ്‌ ശിഹാബ്‌ തങ്ങള്‍ നല്‍കിയതെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. മലയാള മനോരമ ചീഫ്‌ എഡിറ്റര്‍ കെ.എം.മാത്യുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ ഒരു മിനിറ്റ്‌ മൌനമാചരിച്ച ശേഷമാണ്‍പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ സ്മരണാര്‍ത്ഥം സ്റ്റാമ്പ്‌ പുറത്തിറക്കുന്ന ചടങ്ങ്‌ ആരംഭിച്ചത്‌.

സ്റ്റാംപും ഫസ്റ്റ്‌ ഡേ കവറുകളും ഇന്നു മുതല്‍ തന്നെ തപാല്‍ ഒാ‍ഫിസുകളില്‍ ലഭിക്കും. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സ്മാരക പ്രഭാഷണ പരമ്പരയ്ക്കും ഇന്നു തുടക്കംകുറിക്കും.

1 comment:

Anonymous said...

good news. thank god

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക