ശിഹാബ്‌ തങ്ങള്‍ ഹരിത ഗ്രാമം

കൊണേ്ടാട്ടിയില്‍ കെ.എം.സി.സിയുടെ ശിഹാബ്‌ തങ്ങള്‍ ഹരിത ഗ്രാമം
ജിദ്ദ: സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായ കുടുംബങ്ങള്‍ക്ക്‌ താമസിക്കുന്നതിനായി കൊണേ്ടാട്ടിയില്‍ ശിഹാബ്‌ തങ്ങള്‍ ഹരിത ഗ്രാമം നിര്‍മിക്കാന്‍ ജിദ്ദയിലെ കൊണേ്ടാട്ടി നിയോജക മണ്ഡലം കെ.എം.സി.സി തീരുമാനിച്ചു. ജീവിതകാലം മുഴുവന്‍ പാവങ്ങള്‍ക്ക്‌ വേണ്ടി ചെലവഴിച്ച്‌ മുസ്്ലിം രാഷ്ട്രീയത്തിലെ നിറവിളക്കായി ഇന്നും ജനമനസ്സുകളില്‍ പ്രഭപരത്തുന്ന പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ അമര സ്മരണകള്‍ നിലനില്‍ക്കുന്നതായിരിക്കും ശിഹാബ്‌ തങ്ങള്‍ ഹരിതഗ്രാമം. ഇതിന്റെ ഉടമസ്ഥാവകാശം അതാത്‌ കാലങ്ങളിലെ മുസ്്ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷനില്‍ നിക്ഷിപ്തമായിരിക്കും. കൊണേ്ടാട്ടി നിയോജമണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തില്‍ അര ഏക്കറോളം ഭൂമിയില്‍ നിര്‍ധനരും നിരാലംബരുമായ പത്തു കുടുംബങ്ങള്‍ക്ക്‌ വേണ്ടിയുള്ള വീടുകളാണ്‌ ആദ്യഘട്ടം നിര്‍മിക്കുന്നത്‌. പരിസ്ഥിതിക്ക്‌ ദോഷം വരാതെ നിര്‍മാണച്ചെലവ്‌ പരമാവധി കുറച്ച്‌ പ്രമുഖ ആര്‍ക്കിടെക്ട്‌ ശങ്കര്‍ രൂപകല്‍പ്പന ചെയ്ത ഹരിത ഗ്രാമത്തിലെ ഗുണമേന്‍മയുള്ള വീടുകള്‍ നിര്‍മിക്കുന്നത്‌ പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ഹാബിറ്റാറ്റായിരിക്കും. സമയബന്ധിതമായി പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്‌ വിപുലമായി സംഘടനാ സംവിധാനം കൊണേ്ടാട്ടി മണ്ഡലം ആവിഷ്ക്കരിച്ചിട്ടുണ്ട്‌. കൊണേ്ടാട്ടി നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ നിന്നും ഓരോ കുടുംബത്തിനും സ്ഥലം നല്‍കുന്ന പഞ്ചായത്തിലെ രണ്ടു കുടുംബത്തിനും ഒരു ഹരിജന്‍ കുടുംബത്തിനുമാണ്‌ വീടുകള്‍ നല്‍കുക. മണ്ഡലം കെ.എം.സി.സി ഭാരവാഹികളുടെയും മുസ്്ലിം ലീഗ്‌ നേതാക്കന്‍മാരും അടങ്ങുന്ന വിദഗ്ധ സമിതി പദ്ധതിയുടെ ഓരോ ഘട്ടവും വിലയിരുത്തും.

ജിദ്ദ റഡീസണ്‍ സാസ്‌ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ്‌ രായിന്‍ കുട്ടി നീറാട്‌, ജനറല്‍ സെക്രട്ടറി സി കെ ഷാക്കിര്‍, ഖജാഞ്ചി അബ്ബാസ്‌ മുസ്്ലിയാരങ്ങാടി, സെന്‍ട്രല്‍ കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ പഴേരി കുഞ്ഞിമുഹമ്മദ്‌, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി കെ വി ഗഫൂര്‍, ജില്ലാ സെക്രട്ടറി ഇസ്മായില്‍ മുണ്ടക്കുളം, മണ്ഡലം ഭാരവാഹികളായ പി വി ഹസന്‍ സിദ്ദീഖ്‌ ബാബു, ലത്തീഫ്‌ മുസ്്ലിയാരങ്ങാടി, അഡ്വക്കേറ്റ്‌ അഷ്‌റഫ്‌ ആക്കോട്‌, വി പി നാസര്‍(ഇത്താക്ക), നൌഷാദ്‌ വാഴയൂര്‍, ഫൈസല്‍ കൊട്ടപ്പുറം, സുല്‍ത്താന്‍ തവനൂര്‍, ടി പി അഷ്‌റഫ്‌ സംബന്ധിച്ചു.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക