ശിഹാബ്‌ തങ്ങള്‍ ഡയാലിസിസ്‌ സെന്റര്‍ വാര്‍ഷികം 16ന്‌

കോഴിക്കോട്‌: മെഡിക്കല്‍ കോളജ്‌ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സി.എച്ച്‌ സെന്ററിന്‌ കീഴിലുള്ള ശിഹാബ്‌ തങ്ങള്‍ ഡയാലിസിസ്‌ സെന്ററിന്റെ ഒന്നാം വാര്‍ഷികം ഏപ്രില്‍ 16ന്‌ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട്‌ നാലിന്‌ മെഡിക്കല്‍ കോളജ്‌ കാംപസ്‌ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മത, രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായപ്രമുഖര്‍, ജനപ്രതിനിധികള്‍ പങ്കെടുക്കും.

ഒരു വര്‍ഷത്തിനിടെ 5558 രോഗികള്‍ക്കു ഡയാലിസിസ്‌ ചെയ്തു നല്‍കിയെന്നു ഭാരവാഹികള്‍ പറഞ്ഞു. ഒരോ ദിവസവും ഒമ്പത്‌ മെഷീനുകളിലായി 27 രോഗികള്‍ക്കാണു സൌജന്യമായി ഡയാലിസിസ്‌ നല്‍കുന്നത്‌. ഇതിനായി 56 ലക്ഷം രൂപയാണു ചെലവഴിച്ചത്‌. ഇതുവരെയായി 375 പേര്‍ ഡയാലിസിസിനായി അപേക്ഷനല്‍കിയിട്ടുണെ്ടന്നും എന്നാല്‍ ഇത്രയും രോഗികള്‍ക്കു ചികില്‍സ നല്‍കാനാവുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇവര്‍ക്കു സൌജന്യ ചികില്‍സ നല്‍കുന്നതിനായി ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 10 ഡയാലിസിസ്‌ മെഷീനുകള്‍ കൂടി സ്ഥാപിക്കാനും പദ്ധതിയുണ്ട്‌. ഇതിലൂടെ 57 പേര്‍ക്കു ദിവസവും ഡയാലിസിസ്‌ നല്‍കാനാവും. കഴിഞ്ഞ സാമ്പത്തികവര്‍ഷം സി.എച്ച്‌ സെന്റര്‍ മുഖേനെ ഒരു കോടിയോളം രൂപയുടെ വിവിധ ചികില്‍സാ സൌകര്യങ്ങള്‍ രോഗികള്‍ക്കു ലഭ്യമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ സി.എച്ച്‌ സെന്റര്‍ പ്രസിഡന്റ്‌ കെ പി കോയ, ജനറല്‍ സെക്രട്ടറി എം എ റസാഖ്‌, ഇബ്രാഹിം എളേറ്റില്‍, ടി പി മുഹമ്മദ്‌, എം വി സിദ്ദീഖ്‌, റഈസ്‌ തലശ്ശേരി പങ്കെടുത്തു.

News @ Thejas online
15.04.2011

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക