തിരഞ്ഞെടുപ്പു ചൂടില്‍ ആശ്വാസമായി നേതാക്കള്‍ പാണക്കാട്ട്‌ കല്യാണപ്പന്തലില്‍

മലപ്പുറം: എന്നും രാഷ്ട്രീയ ചര്‍ച്ചക്കും പാര്‍ട്ടിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്കുമാണ്‌ പാണക്കാട്‌ വേദിയായിരുന്നതെങ്കില്‍ ഇന്നലെ മറ്റൊരു സന്തോഷദിനത്തിലായിരുന്നു നേതാക്കള്‍ ഒത്തുകൂടിയത്‌. മീനച്ചൂടില്‍ ആശ്വാസമായി പാണക്കാട്‌ നിന്നും ഭക്ഷണം കഴിച്ച്‌ തിരക്കുപിടിച്ച തെരഞ്ഞെടുപ്പു പരിപാടികളിലേക്ക്‌ എല്ലാവരും മടങ്ങി. മുസ്്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ മക്കളായ നയിം അലിയുടെയും മുഈന്‍ അലിയുടെയും വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാനാണു നേതാക്കള്‍ എത്തിയത്‌. കല്ല്യാണത്തിനുള്ള പന്തല്‍ രണ്ടാഴ്ച മുമ്പേ ഒരുക്കിയിരുന്നെങ്കിലും ഇന്നലെ നേതാക്കള്‍ കൂടിയെത്തിയതോടെ ആകെ തിരക്കായി. പന്തലിലെത്തിയപ്പോള്‍ നേതാക്കള്‍ക്കു പ്രതിപക്ഷവും ഭരണപക്ഷവും എന്നൊന്നുമുണ്ടായിരുന്നില്ല. കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി, ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ഭക്ഷ്യ സഹമന്ത്രി കെ വി തോമസ്‌, മുസ്്ലിംലീഗ്‌ അഖിലേന്ത്യ പ്രസിഡന്റും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദ്‌, എം രാഘവന്‍,പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, ഇ ടി മുഹമ്മദ്‌ ബഷീര്‍ എം.പി , ജോസ്‌ കെ മാണി എം.പി, സി ടി അഹമ്മദലി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി യു കെ ഭാസി, ഡി.സി.സി പ്രസിഡന്റ്‌ ഇ മുഹമ്മദ്‌ കുഞ്ഞി, ജില്ലാ കലക്ടര്‍ പി എം ഫ്രാന്‍സിസ്‌, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല‍്യ‍ര്‍, കാളമ്പാടി മുഹമ്മദ്‌ മുസ്ലയ‍ര്‍, ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ നേതാക്കള്‍, മത നേതാക്കള്‍ എന്നിവര്‍ വിവാഹ പന്തലിലെത്തി നവവരന്‍മാരെ ആശീര്‍വദിച്ചു.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക