ശിഹാബ്‌ തങ്ങള്‍ രാജ്യാന്തര സെമിനാര്‍: ലോഗോ പ്രകാശനം ചെയ്‌തുമലപ്പുറം: കേരള മുസ്‌ലിം ഡേറ്റാ ബാങ്ക്‌ വെബ്പോര്‍ട്ടല്‍ ജൂലൈ ഒന്‍പതിന്‌ കോഴിക്കോട്ട്‌ നടത്തുന്ന പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ രാജ്യാന്തര സെമിനാറിന്റെ ലോഗോ പ്രകാശനം ചെയ്‌തു. പാണക്കാട്‌ കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം നിര്‍വഹിച്ചു.

പോര്‍ട്ടല്‍ ചെയര്‍മാന്‍ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു.സാദിഖലി ശിഹാബ്‌ തങ്ങള്‍, അബ്ബാസലി ശിഹാബ്‌ തങ്ങള്‍, ബഷീറലി ശിഹാബ്‌ തങ്ങള്‍, യൂസഫ്‌ ഐദറൂസ്‌ തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസല്യാര്‍, കെ.പി.എ. മജീദ്‌, പി. അബ്ദുല്‍ ഹമീദ്‌, ടി.വി. ഇബ്രാഹിം, അഹമ്മദ്കുട്ടി ഉണ്ണിക്കുളം, മഞ്ഞളാംകുഴി അലി എംഎല്‍എ, കെ.പി. മുഹമ്മദ്‌ മുസ്‌തഫ തുടങ്ങിയവര്‍ പങ്കെടുത്തു

1 comment:

focuzkeralam.tk said...

visit:::

http://www.focuzkeralam.tk/

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക