ശിഹാബ്‌ തങ്ങള്‍ ചരമദിനം: ദേശീയ സൌഹൃദ ദിനമായി പ്രഖ്യാപിക്കണം- ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

തിരൂര്‍ക്കാട്‌: മത സൌഹാര്‍ദത്തിനും ജനസേവനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ചരമ ദിനമായ ആഗസ്ത്‌ ഒന്ന്‌ ദേശീയ സൌഹൃദ ദിനമായി പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നു തിരൂര്‍ക്കാട്‌ ചേര്‍ന്ന റെയ്ഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആവശ്യപ്പെട്ടു.

ശിഹാബ്‌ തങ്ങള്‍ അനുസ്മരണ സംഗമം എസ്‌.വൈ.എസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്്ല്യാര്‍ ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ ഫൈസി കാളമ്പാടി അധ്യക്ഷത വഹിച്ചു. ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. ഹാജി കെ മമ്മദ്‌ ഫൈസി, കെ ആലിഹാജി, രായിന്‍ അന്‍വരി, ശമീര്‍ ഫൈസി, കുന്നത്ത്‌ മുഹമ്മദ്‌, ഫൈസല്‍ മുസ്്ല്യാര്‍ സംസാരിച്ചു.

തേജസ്‌

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക