ശിഹാബ്‌ തങ്ങളുടെ ഓര്‍മ പുതുക്കി

എളമരം യത്തീംഖാനാ വിദ്യാര്‍ഥികള്‍ ശിഹാബ്‌ തങ്ങളുടെ ഓര്‍മ പുതുക്കി

മലപ്പുറം: പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ രണ്ടാം ചരമ വാര്‍ഷികാചാരണത്തിന്റെ ഭാഗമായി എളമരം യത്തീംഖാന വിദ്യാര്‍ഥികളും വാഴക്കാട്‌ ദര്‍സ്‌, കോണമ്പാറ ദര്‍സ്‌, എളമരം അറബിക്‌ കോളജ്‌ വിദ്യാര്‍ഥികളും സംയുക്തമായി തങ്ങളുടെ ഖബര്‍സ്ഥാനില്‍ സിയാറത്ത്‌ നടത്തി.

സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.

സമസ്ത മുശാവറഅംഗം എം ടി അബ്ദുല്ല മുസ്ല്യാര്‍, യത്തീംഖാന സെക്രട്ടറി കെ വി മുഹമ്മദ്‌ ഹുസൈന്‍, വാഴക്കാട്‌ ഖാസി, വലിയുദ്ദീന്‍ ഫൈസി, എളമരം അറിബക്കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. അലി അസ്ഗര്‍ ബാഖഫി, സദര്‍ മുഅല്ലിം മുഹമ്മദ്‌ മുസ്ല്യാര്‍ കണ്ണിയത്ത്‌ നസ്‌റുല്ല മുസ്ല്യാര്‍, ആമക്കോട്‌ അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ പങ്കെടുത്തു.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക