ശിഹാബ്‌ തങ്ങള്‍ അനുസ്മരണ സംഗമം

കോഴിക്കോട്‌: സാമൂഹിക കേരളത്തിന്റെ സ്നേഹസാന്നിധ്യമായിരുന്ന പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ഒളിമങ്ങാത്ത ഓര്‍മകള്‍ പങ്കുവച്ച്‌ അനുസ്മരണ സംഗമം.

ശിഹാബ്‌ തങ്ങളുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറിന്റെ ഭാഗമായി സരോവരം ഹാളില്‍ നടന്ന അനുസ്മരണ സംഗമത്തില്‍ നാനാ തുറകളില്‍പെട്ട പ്രമുഖര്‍ ഓര്‍മകള്‍ അയവിറക്കി. കാരുണ്യത്തിന്റെ ആള്‍രൂപമായിരുന്നു ശിഹാബ്‌ തങ്ങളെന്ന്‌ സംഗമം ഉദ്ഘാടനം ചെയ്ത കേന്ദ്ര വിദേശസഹമന്ത്രിയും മുസ്്ലിം ലീഗ്‌ അഖിലേന്ത്യാ അധ്യക്ഷനുമായ ഇ അഹമ്മദ്‌ പറഞ്ഞു. സമുദായത്തില്‍ മതഭൌതിക വിദ്യാഭ്യാസ രംഗത്ത്‌ നിശബ്്ദ വിപ്ലവമാണ്‌ തങ്ങള്‍ നടത്തിയത്‌. രാഷ്ട്രീയ കേരളത്തിന്റെ ആശാകേന്ദ്രമായും അകല്‍ച്ചയില്ലാത്ത സൌഹൃദത്തിന്റെ ഉടമയായും തങ്ങള്‍ പ്രിയങ്കരനായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

പൊതുസമൂഹത്തില്‍ കുലീനത്വവും മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച പൊതുപ്രവര്‍ത്തകനായിരുന്നു ശിഹാബ്‌ തങ്ങളെന്ന്‌ കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ പറഞ്ഞു. മത സൌഹാര്‍ദത്തിന്റെ പ്രതീകമായ തങ്ങള്‍ വിശ്വാസവും തീവ്രവാദവും തമ്മില്‍ ബന്ധമില്ലെന്നു കാണിച്ചുതന്ന നേതാവായിരുന്നു. പാര്‍ട്ടിക്കതീതമായ സൌഹൃദവും മുന്നണിയില്‍ ഉറച്ച തീരുമാനം നല്‍കുന്ന നേതൃപാടവവും തങ്ങളെ എന്നും ഓര്‍മിക്കപ്പെടാന്‍ ഇടയാക്കിയെന്നും വേണുഗോപാല്‍ അനുസ്്മരിച്ചു. മുനവ്വറലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

News:Threjas

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക