ശിഹാബ് തങ്ങള്‍ പുരസ്കാരം ഇബ്രാഹിം എളേറ്റിലിന്

കൊച്ചി: കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാനത്ത് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മികച്ച സംഭാവന നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകന് നല്‍കുന്ന ശിഹാബ് തങ്ങള്‍ പുരസ്കാരത്തിന് ദുബായ് കെ.എം.സി.സി പ്രസിഡന്‍റും യു.എ.ഇ സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറിയുമായ ഇബ്രാഹിം എളേറ്റിലിനെ തെരഞ്ഞെടുത്തതായി ഭാരവാഹത്തില്‍ അറിയിച്ചു. സാമൂഹ്യ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും മികച്ച സംഭാവനകള്‍ നല്‍കിയവരെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. സെപ്തംബറില്‍ പുരസ്ക്കാരം സമ്മാനിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നേതൃപരമായ പങ്കാണ് ഇബ്രാഹിമിനെ അവാര്‍ഡിനര്‍ഹനാക്കിയത്.
ഇബ്രാഹിം എളേറ്റില്‍

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക