ശിഹാബ്‌ തങ്ങള്‍ അനുസ്മരണം ആന്റണി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: കെ.എം.സി.സി ഡല്‍ഹി ഘടകത്തിന്റെ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അനുസ്മരണം മൂന്നിനു വൈകുന്നേരം അഞ്ചിന്‌ ഇന്ത്യന്‍ ഇസ്ലാമിക്‌ കള്‍ച്ചറല്‍ സെന്ററില്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ്‌ അധ്യക്ഷനായിരിക്കും. കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി വേണുഗോപാല്‍, എം.പിമാരായ എം.ഐ ഷാനവാസ്‌, ഇ.ടി മുഹമ്മദ്ബഷീര്‍, കെ.സുധാകരന്‍, എം.കെ രാഘവന്‍, ഇഗ്നോ വൈസ്‌ ചാന്‍സിലര്‍ വി.എം രാജശേഖരന്‍പിള്ള എന്നിവര്‍ പങ്കെടുക്കും.

News:Thejas

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക