തങ്ങളും നിലമ്പൂരും വിമാനയാത്രയും

ഒരു ഉംറ യാത്രക്ക് ശേഷം തങ്ങള്‍ റോഡ്‌ മാര്‍ഗം യു എ ഇ ലേക്ക് വരികയാണ്. വിശ്രമത്തിനും മറ്റുമായി യാത്രാമധ്യേ ഒരു വഴിയോര ഹോട്ടലില്‍ നിര്‍ത്തി. പതിവില്‍ നിന്നും വ്യത്യസ്തമായി തങ്ങള്‍ കളര്‍ കന്തുരയാണ് അണി ഞ്ഞിട്ടുള്ളത്. തൊപ്പിയാണെങ്കില്‍ വെച്ചിട്ടുമില്ല. ഒറ്റ നോട്ടത്തില്‍ തങ്ങളെ ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ.

ഹോട്ടലില്‍ കയറിയ തങ്ങള്‍ ഭക്ഷണം കഴിക്കാനായി ഇരിക്കുന്നു. അവിടത്തെ വൈറ്റര്‍ നിലമ്പൂര്‍ കാരനായിരുന്നു. അയാള്‍ക്ക്‌ തങ്ങളെ മനസ്സിലായില്ല. തങ്ങളാകട്ടെ അയാളുമായി കുശലാന്വേഷണം നടത്തുകയും വീട്ടിലെ അവസ്ഥകള്‍ ചോദിച്ചറിയുകയും ചെയ്തു. പ്രാരാബ്ദങ്ങള്‍ കാരണം നാല് വര്‍ഷമായി നാട്ടില്‍ പോവാന്‍ പറ്റിയിട്ടില്ലെന്നും ഉടന്‍ തന്നെ പോകുന്നുണ്ടെന്നും അയാള്‍ പറഞ്ഞു.

അബ്ദുല്‍ വഹാബ് എം പിയെ വിമാനത്തില്‍ പൈലറ്റ് കയറ്റാത്ത വിവാദം നടക്കുന്ന സമയമായിരുന്നു അത്. അത് കൊണ്ട് തന്നെ തങ്ങള്‍ അയാളോട് തമാശക്ക്, നിലംബൂരുകാരെ വിമാനത്തില്‍ കയറ്റില്ല, പിന്നെ എങ്ങിനെയാ താന്‍ നാട്ടില്‍ പോകുക എന്ന് ചോദിച്ചു. ഒരു ശുദ്ധനായ അയാള്‍ ആകെ വിഷമത്തിലായി. മുഖം വിവര്‍ണ്ണമായി. എന്നിരുന്നാലും ഒരു വിധം വിഷമം അടക്കിപ്പിടിച്ചു അയാള്‍ മറുപടി പറഞ്ഞു.

" അതിനെതാ പ്രശ്നം? വിമാനത്തില്‍ കയറ്റിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് പാണക്കാട്ടെ തങ്ങളുണ്ടല്ലോ" ഇതോടെ എല്ലാരും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. എന്തോ പന്തി കേടു തോന്നിയ അയാളോട് ആരോ പറഞ്ഞു കൊടുത്തു, താന്‍ ഇത്രയും സംസാരിച്ചത് ആ മഹാനോട് തന്നെയായിരുന്നു എന്ന്.

അന്ന് തങ്ങളോടൊപ്പം യാത്ര ചെയ്തിരുന്ന ഒരു കെ എം സി സി ഭാരവാഹി, പറഞ്ഞത് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ ഒരു പ്രസംഗത്തില്‍ അനുസ്മരിച്ചതാണ് ഈ സംഭവം

ഫേസ്‌ബുക്കില്‍ നിന്നും കോപ്പി ചെയ്തത്
Link: http://www.facebook.com/topic.php?uid=225616469147&topic=16070

1 comment:

face book said...

അടിച്ചു മാറ്റി അല്ലേ ?

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക