ഇന്ത്യയുടെ ധീരപുത്രന്‍

ഇന്ത്യയുടെ ധീരപുത്രന്‍
ജസ്റ്റിസ്‌ വി.ആര്‍ കൃഷണയ്യര്‍

ഭാരതത്തിലെ ഏറ്റവും സമുന്നത വ്യക്തി എന്ന്‌ ആരെങ്കിലും എന്നോട്‌ ചോദിച്ചാല്‍ അതിന്‌ ഒറ്റ ഉത്തരമേയുള്ളൂ. പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ എന്ന്‌ മാത്രം. രാഷ്ട്രീയത്തിലെ പരിശുദ്ധനെന്ന്‌ എന്ത്‌ കൊണ്ടും വിശേഷിപ്പിക്കാവുന്ന ശിഹാബ്‌ തങ്ങളെ തനിക്ക്‌ ഒരു കാലത്തും മറക്കാനാവില്ല.അദ്ധേഹം മുസ്ലിം ലീഗ്‌ നേതാവ്‌ മാത്രമായിരുന്നില്ല.കേരളത്തിന്റെയും ഇന്ത്യയുടെയും ധീരപുത്രനായിരുന്നു

ചരമമില്ലാത്ത ജീവിതങ്ങളുണ്ട്‌. മരിച്ചിട്ടും മരിക്കാത്ത മനുഷ്യര്‍. ശിഹാബ്‌ തങ്ങള്‍ ഈ വിഭാഗത്തില്‍ പെടും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം മാത്രമാണ്‌ ഈ ഭൂമിയില്‍ നിന്ന്‌ വിടവാങ്ങിയത്‌. അദ്ദേഹം ഈ സമൂഹത്തിന്‌ ചെയ്‌തിട്ടുപോയ നന്മകള്‍ ഓരോരുത്തരുടേയും മനസ്സില്‍ ഓര്‍മ്മകളുടെ മിനാരങ്ങളായി ഉയര്‍ന്ന്‌ നില്‍ക്കും.പരിശുദ്ധനെന്ന്‌ എന്തുകൊണ്ടും വിശേഷിപ്പിക്കാവുന്ന ശിഹാബ്‌ തങ്ങളെ എനിക്ക്‌ ഒരു കാലത്തും മറക്കാനാവില്ല. അദ്ദേഹം മുസ്‌ലിം ലീഗ്‌ നേതാവ്‌ മാത്രമായിരുന്നില്ല. കേരളത്തിന്റെയും ഇന്ത്യയുടെയും ധീരപുത്രനായിരുന്നു.

ചരമമില്ലാത്ത ജീവിതങ്ങളുണ്ട്‌. മരിച്ചിട്ടും മരിക്കാത്ത മനുഷ്യര്‍. ശിഹാബ്‌ തങ്ങള്‍ ഈ വിഭാഗത്തില്‍ പെടും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം മാത്രമാണ്‌ ഈ ഭൂമിയില്‍ നിന്ന്‌ വിടവാങ്ങിയത്‌. അദ്ദേഹം ഈ സമൂഹത്തിന്‌ ചെയ്‌തിട്ടുപോയ നന്മകള്‍ ഓരോരുത്തരുടേയും മനസ്സില്‍ ഓര്‍മ്മകളുടെ മിനാരങ്ങളായി ഉയര്‍ന്ന്‌ നില്‍ക്കും. ആ ഓര്‍മ്മകളിലൂടെ മരണമില്ലാത്ത മനുഷ്യനായി അദ്ദേഹം ജീവിക്കുക തന്നെ ചെയ്യും.

രാഷ്‌ട്രീയം പലര്‍ക്കും കച്ചവടവും അധികാരത്തിനുള്ള കുറുക്കുവഴിയുമായി മാറുമ്പോള്‍ അധികാരത്തിലേക്ക്‌ നടന്ന്‌ കയറാനുള്ള ഏണിപ്പടിയായി ശിഹാബ്‌ തങ്ങള്‍ രാഷ്‌ട്രീയത്തെ കണ്ടില്ല. അദ്ദേഹത്തിന്‌ പദവികളും സമ്പത്തുമെല്ലാം വാരിക്കൂട്ടാമായിരുന്നു. അധികാരത്തില്‍ നിന്നകലം പാലിച്ച്‌ രാഷ്‌ട്രീയത്തെ ദുരുപയോഗം ചെയ്യാതെ സാധാരണ ജനങ്ങള്‍ക്ക്‌ വേണ്ടി സത്യസന്ധമായി അദ്ദേഹം ജീവിച്ചു. ഇത്രയും കാലം സ്വന്തം സമുദായത്തിലേയും പ്രസ്ഥാനത്തിലേയും സമര്‍ത്ഥരെ കണ്ടെത്തി അധികാരസ്ഥാനങ്ങളിലേക്ക്‌ കൊണ്ടെത്തിക്കുകയായിരുന്നു അദ്ദേഹം. മൂല്യങ്ങള്‍ അധപതിച്ച ഈ കാലഘട്ടത്തില്‍ മാതൃകാപുരുഷനായി നമുക്കൊരു ശിഹാബ്‌ തങ്ങള്‍ ഉണ്ടായിരുന്നു. മാനവസേവക്കുവേണ്ടി അദ്ദേഹം തന്റെ സര്‍വ്വ കഴിവുകളും ഒരു അസാധാരണക്കാരനെപ്പോലെ വിനിയോഗിച്ചു.

ഒരു നല്ല മനുഷ്യനായിരുന്ന അദ്ദേഹത്തിന്‌ താനൊരു നേതാവാണെന്ന ഭാവം ഒരിക്കലും ഉണ്ടായിരുന്നില്ല. മതത്തിന്റെ പേരില്‍ തര്‍ക്കങ്ങളും കുഴപ്പങ്ങളും ഉണ്ടാകുമ്പോള്‍ ഇതെല്ലാം ഒഴിവാക്കാനാണ്‌ അദ്ദേഹം പ്രയത്‌നിച്ചത്‌. എല്ലാ രാഷ്‌ട്രീയക്കാരും നാനാജാതി മതസ്ഥരും ഒരേ പോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്‌തിരുന്ന വ്യക്തിത്വമായിരുന്നു ശിഹാബ്‌ തങ്ങളുടേത്‌. ജനങ്ങള്‍ സമാധാനത്തോടും സൗഹാര്‍ദ്ദത്തോടും കൂടി ജീവിക്കണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. രാഷ്‌ട്രീയ-മതഭേദമന്യേ മനുഷ്യന്‍ നന്നാവണമെന്ന്‌ ചിന്തിച്ച ശിഹാബ്‌ തങ്ങള്‍ സമാധാനത്തിന്റെ പ്രകാശഗോപുരമായിരുന്നു.

നാട്ടില്‍ കലാപങ്ങള്‍ പടരുമ്പോള്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ശിഹാബ്‌ തങ്ങളുണ്ടല്ലോ എന്ന വിശ്വാസവും ആശ്വാസവും നമുക്കേവര്‍ക്കും ധൈര്യവും പ്രചോദനവുമായിരുന്നു. ഇനിയാസാമീപ്യമില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു വേദന, ഒപ്പം ആശങ്കയും.

തങ്ങള്‍ കുടുംബവുമായി സയ്യിദ്‌ അബ്‌ദുറഹ്‌മാന്‍ ഖാഫഖി തങ്ങളുടെ കാലം മുതല്‍ എനിക്ക്‌ ബന്ധമുണ്ട്‌. പൂക്കോയ തങ്ങളുമായി വലിയ ബന്ധമില്ലായിരുന്നു. ശിഹാബ്‌ തങ്ങളുമായി സാമുദായിക കാര്യങ്ങളും രാഷ്‌ട്രീയ പ്രശ്‌നങ്ങളും ഞാന്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നാം സാധാരണ പറയുന്നത്‌ പോലുള്ള ഒരു വിയോഗമല്ല. ഈ വിയോഗവ്യഥയുടെ ആഴമളക്കാന്‍ ആരാലും കഴിയുകയില്ല. ഇന്ത്യയുടെ ഈ ധീരപുത്രന്റെ സ്‌മരണകള്‍ കേരളത്തിനും ഭാരതത്തിനും നേര്‍വഴിയിലൂടെ മുന്നേറാന്‍ പ്രചോദനമാകട്ടെ.

Copy: Malappuram Mudrakal 2009

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക