ശിഹാബ് തങ്ങളെ മമ്മൂട്ടിയും മോഹന്‍ലാലും അനുസ്മരിക്കുന്നു

സമാനതകളില്ലാത്ത വ്യക്തിത്വം
മമ്മൂട്ടി

പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ സാമുദായിക മൈത്രിക്ക്‌ വേണ്ടി നിലകൊണ്ട സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു.അദ്ധേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തിയും വര്‍ഗീയതെക്കെതിരെയുള്ള പ്രതിരോധം തന്നെയായിരുന്നു.
മൌനം കൊണ്ട്‌ പോലും ആശ്വാസം തന്നയാള്‍
മോഹന്‍ലാല്‍

വലിയൊരു ബോംബിനു മുകളില്‍ ഇരിക്കുന്ന അവസ്ഥയിലാണു കേരളം.ഏത്‌ നിമിഷവും അത്‌ പൊട്ടിത്തെറിക്കാം. കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ ഈ വഴിയിലേക്ക്‌ പോവുകയും ചെയ്യും. ഉറങ്ങിക്കിടന്നൊരു രാക്ഷസീയ കോശം എവിടെയോ ഉണര്‍ന്ന്‌ തുടങ്ങിയ പോലെ. ഇത്തരം വഴിതെറ്റലുകളെ തടുക്കേണ്ടത്‌ പ്രസ്ഥാനങ്ങളും വ്യക്തികളുമാണ്‌. എന്റെ കുട്ടി ശരിയായ വഴിയിലാണെന്നു ഓരോ അച്ചനും അമ്മയും ഉറപ്പാക്കിയല്‍ പ്രശ്നം തീര്‍ന്നു. പക്ഷേ വഴി പിഴച്ചുവോ എന്ന്‌ അവരറിയുമ്പോഴേക്കും സമയം അതിക്രമിച്ചിരിക്കും പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ മൌനം പോലും വലിയ ആശ്വാസം തന്നിരുന്നു.അത്തരമൊരു സാന്നിധ്യത്തിന്റെ അഭാവം വലുതാണ്‌.അത്‌ നികത്താനാവില്ല. പക്ഷേ ആ സ്മരണ കൊണ്ട്‌ നമുക്ക്‌ അദ്ധേഹത്തിന്റെ ദൌത്യങ്ങള്‍ നിര്‍വഹിക്കാനാകണം. ഇല്ലെങ്കില്‍ നാം അദ്ധേഹത്തോട്‌ കാണിച്ച സേഹത്തിനു വേണ്ടത്ര കരുത്തുണ്ടായിരുന്നില്ല എന്ന്‌ പറയേണ്ടി വരും

2 comments:

Anonymous said...

what about biriyani?

Anonymous said...

I would like publish a poem written by me in this site. may pls inform me how to do this
yoosufk@ymail.com
yoosuf.k.kakkenchery
Riyadh
ksa

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക