ശിഹാബ് തങ്ങള്‍- സ്നേഹത്തിന്റെ ശബ്ദമായിരുന്നു. റസൂല്‍ പൂക്കുട്ടി

2009 ഫെബ്രുവരി 22 ന്‌ ഹോളിവുഡിലെ കൊഡാക്‌ തീയേറ്ററില്‍ നിന്ന്‌ ഓസ്കാര്‍ ശില്‍പവുമായി ഇറങ്ങി വരുമ്പോള്‍ എന്റെ ഫോണിലേക്ക്‌ നാട്ടില്‍ നിന്ന്‌ ആദ്യമെത്തിയ വിളി മലപ്പുറത്ത്‌ നിന്നായിരുന്നു.പാണക്കാടെ കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെന്ന ആ വലിയ മനുഷ്യന്റെ ഫോണ്‍ കോള്‍ ഒരിക്കലും ഞാന്‍ മറക്കില്ല. ഓസ്കാറിനോളം തന്നെ അത്ഭുതവും ആഹ്ലാദവുമായിരുന്നു അത്‌. ശരിക്കും എന്റെ കണ്ണ്‌ നിറഞ്ഞു. നാട്ടിലെത്തിയാല്‍ ഉടന്‍ തങ്ങളേ കണ്ട്‌ അനുഗ്രഹം വാങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. സ്വീകരണങ്ങളുടെയും മറ്റൂം തിരക്കുകള്‍ക്കിടയില്‍ മലപ്പുറത്ത്‌ പോവാന്‍ കഴിഞ്ഞില്ല..ഇടക്ക്‌ രണ്ട്‌ തവണ കോഴിക്കോട്‌ പോയെങ്കിലും മലപ്പുറത്ത്‌ ഇറങ്ങാനായില്ല. പിന്നീട്‌ അദ്ധേഹത്തിന്റെ മരണ വാര്‍ത്തയറിഞ്ഞു ഞാന്‍ വളരെയേറേ ദുഖിതനായി. പാണക്കാട്‌ പോയി തങ്ങളൂടെ വീടൂം ഖബറിടവും സന്ദര്‍ശിച്ച്‌ അദ്ധേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. മുഹമ്മദ്‌ നബിയുടെ കുടുംബ പരമ്പരയിലെ കണ്ണി എന്ന നിലയില്‍ പാണക്കാട്‌ തങ്ങളെ ഞങ്ങള്‍ തിരുവിതാംകൂറിലെ മുസ്ലികള്‍ കുട്ടിക്കാലം മുതല്‍ ഏറെ ആദരവോടെയാണു കണ്ടിരുന്നത്‌. പാണക്കാട്‌ തങ്ങള്‍ വെറുമൊരു രാഷ്ട്രീയനേതാവോ മതനേതാവോ അല്ലെന്ന്‌ മനസ്സിലായതു വലുതായപ്പോഴാണ്‌. ആ വ്യക്തിത്വത്തിന്റെ മഹത്വം പലതവണ കേട്ടറിഞ്ഞു. സംയമനമായിരുന്നു ശിഹാബ്‌ തങ്ങളുടെ ഏറ്റവും വലിയ ഗുണം. ഒന്നും അതിരു വിടാന്‍ അദ്ധേഹം അനുവദിച്ചില്ല. മതം എന്നത്‌ കേവലം ചില പ്രയോഗരീതികളല്ല, മതവിശ്വാസമെന്നത്‌ വിശ്വാസിയുടെ സ്വഭാവം തന്നെയാണ്‌ എന്ന്‌ തിരിച്ചറിഞ്ഞ ചുരുക്കം ചില മതനേതാക്കളില്‍ ഒരളായിരുന്നു ശിഹാബ്‌ തങ്ങള്‍.

Manorama

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക