വിലപിടിപ്പുള്ള വാക്ക്‌:- കെ.എം. മാത്യു

പ്രായോഗിക രാഷ്ട്രീയ രംഗത്തു വലിയ പരിചയം ഒന്നുമില്‍ളാതെയാണു പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ മുസ്‌ലിം ലീഗ്‌ പാര്‍ട്ടിയുടെ നേതൃനിരയിലെത്തിയത്‌. പക്ഷേ, വിവേകത്തിന്റെ മാര്‍ഗം കണ്ടെത്തിയ അദ്ദേഹം തീവ്രവാദ രാഷ്ട്രീയത്തിന്‌ ഒന്നും നേടാനാവില്‍ളെന്നു തെളിയിച്ചു.
ക്രിസ്‌തുമതത്തെപ്പോലെ ഇസ്‌ലാം മതത്തെയും സ്വീകരിച്ച പാരമ്പര്യമാണ്‌ ഇന്ത്യയുടേത്‌. രണ്ടിനും ആദ്യ വിത്തുകള്‍ പാകിയതു കേരളത്തിലാണെന്നു ചരിത്രം പറയുന്നു.
പ്രവാചകനായ മുഹമ്മദ്‌ നബിയുടെ കാലഘട്ടത്തില്‍ തന്നെ കേരളത്തില്‍ ഇസ്‌ലാമിന്റെ സന്ദേശമെത്തി. മാലിക്‌ ബിന്‍ ദീനാറിന്റെ കേരളയാത്രയാണ്‌ അതു സാധിതമാക്കിയതെന്നും ചരിത്രത്തില്‍ കാണുന്നു.
മൂന്നു കോടിയോളം വരുന്ന കേരള ജനസംഖ്യയില്‍ ആറിലൊന്ന്‌ ഇന്ന്‌ ഇസ്‌ലാം മതവിശ്വാസികളാണ്‌. അരക്കോടിയോളം വരുന്ന ഇൌ‍ മുസ്‌ലിം ജനസംഖ്യ കേരളത്തിന്റെ എല്‍ളാ ജില്‍ളകളിലുമായി വ്യാപിച്ചുകിടക്കുന്നു. മലബാറില്‍ മുസ്‌ലിം സാന്നിധ്യം ശ്രദ്ധേയമാണ്‌. മലപ്പുറം ജില്‍ളയില്‍ ഭൂരിപക്ഷവും മുസ്‌ലിംകള്‍ തന്നെ. ഇത്രയും പറഞ്ഞതു കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മലപ്പുറം ചെലുത്തുന്ന സ്വാധീനം തള്ളിക്കളയാവുന്നതല്‍ളെന്നു ചൂണ്ടിക്കാണിക്കാനാണ്‌.

മലബാറിന്റെ രാഷ്ട്രീയ - സാംസ്കാരിക - വിദ്യാഭ്യാസ - വാണിജ്യ - വ്യവസായ തലസ്ഥാനമായി കോഴിക്കോട്‌ പ്രശോഭിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വിദേശരാജ്യങ്ങളുമായുള്ള വ്യാപാരബന്ധവും സ്വാതന്ത്യ്രസമരത്തില്‍ മലബാറുകാര്‍ കാണിച്ച വീര്യവും ആര്‍ക്കും വിസ്മരിക്കാന്‍ ഒക്കുകയില്‍ള. മുസ്‌ലിംകളുടേതായ ഒരു ഖിലാഫത്ത്‌ പ്രസ്ഥാനത്തിനു രാഷ്ട്രപിതാവായ മഹാത്മജിയെപ്പോലുള്ളവരുടെ പിന്തുണ ലഭിച്ചതു ചെറിയ കാര്യമല്‍ളല്‍ളോ.
പറങ്കിപ്പടയുടെ ആക്രമണത്തില്‍ നിന്നു കേരളക്കരയെ രക്ഷിക്കാന്‍ കുഞ്ഞാലിമരക്കാര്‍ നടത്തിയ ജീവത്യാഗകഥ ഉള്‍പ്പുളകത്തോടെ മാത്രമേ ആര്‍ക്കും ഒാ‍ര്‍ക്കാന്‍ കഴിയൂ. ഗുരുവായൂര്‍ സത്യഗ്രഹമായാലും പയ്യന്നൂര്‍ ഉപ്പുസത്യഗ്രഹമായാലും ഇന്ത്യയുടെ സ്വാതന്ത്യ്രസമരത്തിനും ഇൌ‍ ഭാഗത്തുള്ളവര്‍ അര്‍പ്പിച്ച സംഭാവനകള്‍ വളരെ വലുതാണ്‌. മാപ്പിളലഹള എന്നു മുദ്രകുത്തപ്പെട്ട 1921ലെ മലബാര്‍ കലാപം അല്‍പ്പം പാളിപ്പോയെങ്കിലും, കര്‍ഷകസാമാന്യങ്ങളുടെ പ്രക്ഷോഭമെന്ന നിലയില്‍ അതിന്റെ ചരിത്രപ്രസക്‌തി കാണാതിരുന്നുകൂടാ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, ജനസംഖ്യ കൊണ്ടു ചൈനയ്ക്കു മാത്രം പിന്നിലാണല്‍ളോ. എന്നാല്‍, നൂറുകോടി ഇന്ത്യക്കാര്‍ വാസ്‌തവത്തില്‍ വിവിധ ഭാഷക്കാര്‍ മാത്രമല്‍ള, ഒരര്‍ഥത്തില്‍ വിവിധ ദേശക്കാര്‍ കൂടിയാണ്‌. ജാതിമത വ്യത്യാസങ്ങള്‍ തന്നെ വളരെ; സംസ്കാരങ്ങള്‍ക്കും അന്തരങ്ങള്‍ ഏറെ.ഇൌ‍ വൈവിധ്യങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കുമിടയില്‍ ഭാരതത്തിന്റെ മഹത്തായ ഭരണഘടനയ്ക്കനുസരണമായും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും രാഷ്ട്രീയനയങ്ങള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണു രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതല. എല്‍ളാ സംസ്ഥാനങ്ങളിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ ശരിയായ അര്‍ഥത്തില്‍ ഇൌ‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ടോ എന്നു സംശയം.

ജനാധിപത്യ അടിത്തറ ഉറപ്പിച്ചുനിര്‍ത്തുകയും മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌തുകൊണ്ട്‌, ന്യൂനപക്ഷ പിന്നാക്കവിഭാഗങ്ങളുടെ അവകാശാധികാരങ്ങള്‍ ഉറപ്പിക്കുക എന്നതു ശ്രമകരമായ ഒരു ദൌത്യമാണ്‌. സ്വന്തം അണികളെ അതു ബോധ്യപ്പെടുത്തുകയും ഇതര സമുദായങ്ങളെയും സംഘടനകളെയും പാര്‍ട്ടികളെയും കൊണ്ട്‌ അത്‌ അംഗീകരിപ്പിക്കുകയും വേണം. ഇൌ‍ സാഹസിക യത്നമാണു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുസ്‌ലിം ലീഗ്‌ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. തീരുമാനങ്ങളില്‍ തെറ്റും ശരിയും ഉണ്ടാകാം. അത്‌ അവ നോക്കിക്കാണുന്നവരുടെ വീക്ഷണം പോലിരിക്കും.ബാഫഖി തങ്ങളും സീതി സാഹിബും സി.എച്ച്‌. മുഹമ്മദ്‌ കോയയും മറ്റും തുടങ്ങിവച്ച ദൌത്യം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഭംഗിയായി നടത്തുന്നു എന്നതാണു പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ വിജയം. പിതാവിനെ തുടര്‍ന്നാണു ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തേക്കു ശിഹാബ്‌ തങ്ങള്‍ കടന്നുവന്നതെങ്കിലും പ്രായോഗിക രാഷ്ട്രീയത്തില്‍ ഭാര്യാപിതാവായ ബാഫഖി തങ്ങളുടെ മാതൃകയാണ്‌ അദ്ദേഹം സ്വീകരിച്ചത്‌.

ബാഫഖി തങ്ങളില്‍ നിന്നു വ്യത്യസ്‌തമായി രാഷ്ട്രീയരംഗത്തു പരിചയസമ്പത്ത്‌ ഇല്‍ളാതെയാണു ശിഹാബ്‌ തങ്ങള്‍, ലീഗ്‌ അധ്യക്ഷപദവിയിലേക്കു വന്നതെന്ന്‌ എല്‍ളാവര്‍ക്കും അറിയാം. എന്നാല്‍, ബാഫഖി തങ്ങളുടെ കാലത്തെക്കാളേറെ വെല്‍ളുവിളികള്‍ ഉയരുന്ന കാലഘട്ടത്തിലാണു പാര്‍ട്ടിയെ നയിക്കാന്‍ താന്‍ നിയുക്‌തനായിരിക്കുന്നതെന്നു ശിഹാബ്‌ തങ്ങള്‍ അതിവേഗം മനസ്സിലാക്കി. പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ മുതല്‍ ലോക്സഭാ ഇലക്ഷന്‍ വരെ പാര്‍ട്ടിക്കകത്തും പുറത്തും ശക്‌തമായ അഭിപ്രായങ്ങളും അഭിപ്രായഭിന്നതകളും എല്‍ളാ പാര്‍ട്ടികളിലും ഉണ്ടാവാറുണ്ട്‌. ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ കുറവുള്ള ഒരു പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്‌. എന്ത്‌ അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും പാണക്കാട്‌ തങ്ങളുടെ വാക്കുകളിലൂടെ അഭിപ്രായസമന്വയമുണ്ടാകുന്നു. തര്‍ക്കവിതര്‍ക്കങ്ങള്‍ എന്തോ ആവട്ടെ, അതിന്റെ പേരില്‍ പാര്‍ട്ടിയെയും പ്രസ്ഥാനത്തെയും തീവ്രവാദത്തിന്റെ ട്രാക്കിലേക്കു വലിച്ചുകൊണ്ടുപോകാനുള്ള സമ്മര്‍ദങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ ശക്‌തമായ നിലപാടു സ്വീകരിക്കാന്‍ കഴിഞ്ഞു എന്നതാണു ശിഹാബ്‌ തങ്ങളുടെ വിജയം.

ബാഫഖി തങ്ങള്‍ക്കോ പാണക്കാട്‌ പൂക്കോയ തങ്ങള്‍ക്കോ സി.എച്ച്‌. മുഹമ്മദ്‌ കോയയ്ക്കോ നേരിടേണ്ടി വന്നിട്ടില്‍ളാത്തത്ര വലിയൊരു പ്രതിസന്ധിയെ പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ കൃതഹസ്‌തതയോടെ കൈകാര്യം ചെയ്‌തുവെന്നതു മറന്നുകൂടാ. ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതിലൂടെ ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക്‌ ഏറ്റവും വലിയ വെല്‍ളുവിളിയുണ്ടാവുകയും ഇന്ത്യയുടെ പല ഭാഗങ്ങളും കത്തിയെരിയുകയും ചെയ്‌തപ്പോള്‍ സമുദായത്തിന്റെ ദുഃഖത്തില്‍ മനംനൊന്തു കരഞ്ഞെങ്കിലും തീവ്രവാദത്തെ സഹ്യനിപ്പുറത്തേക്കു കടക്കാതെ തടഞ്ഞുനിര്‍ത്തിയെന്നതാണു ശിഹാബ്‌ തങ്ങളുടെ ഏറ്റവും വലിയ വിജയം.ഇടിമുഴക്കം സൃഷ്ടിക്കുന്ന പ്രസംഗങ്ങളൊന്നും കൂടാതെ തന്നെ, തന്റെ ചുറ്റും നില്‍ക്കുന്ന സഹപ്രവര്‍ത്തകരായ നേതാക്കളെയും അനുയായിവൃന്ദങ്ങളെയും സമാധാനത്തിന്റെയും സൌഹൃദത്തിന്റെയും വഴിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ശിഹാബ്‌ തങ്ങള്‍ക്ക്‌ എന്നും കഴിയുന്നു. വികാരങ്ങള്‍ക്കതീതമായി വിവേകത്തിന്റെ വഴിയാണു താന്‍ തിരഞ്ഞെടുക്കുന്നതെന്ന്‌ അദ്ദേഹത്തിനു ബോധ്യപ്പെടുത്താന്‍ കഴിയുന്നു. കാലമാകട്ടെ, കഴിഞ്ഞിടത്തോളം അതിനെ ന്യായീകരിക്കുകയും ചെയ്‌തിരിക്കുന്നു. വലിയ ബഹളങ്ങളൊന്നും കൂടാതെ ഇതു സാധിക്കാന്‍ കഴിയുന്ന ഒരാള്‍ക്കു ജനസമ്മതി ലഭിക്കുന്നതില്‍ അദ്ഭുതവും ഇല്ലല്ലോ..

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക