അനേകര്‍ക്ക്‌ ആശ്രയം, ആശ്വാസം


പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അനേകരുടെ ആശ്രയ കേന്ദ്രമായിരുന്നു. തീര്‍ഥാടനത്തിനെന്ന പോലെ ഒട്ടേറെ പേര്‍ എന്നും പാണക്കാട്ടെ കൊടപ്പനക്കുന്നു തറവാട്ടിലെത്തി. മനസ്സിനും ശരീരത്തിനും ശാന്തി തേടിയെത്തിയവര്‍ക്കൊന്നും നിരാശരായി മടങ്ങേണ്ടി വന്നതുമില്‍ള. വര്‍ഷങ്ങള്‍ നീണ്ടിട്ടും തീരാത്ത വ്യവഹാരങ്ങള്‍ പോലും തങ്ങളുടെ കോടതിയില്‍നിന്നു പരിഹാരവുമായി മടങ്ങി. നിറഞ്ഞ പുഞ്ചിരിയോടെ മനുഷ്യരെയും അവരുടെ മനസ്സുകളെയും കണ്ട മഹാവ്യക്‌തിത്വത്തിനു പകരക്കാരില്‍ളെന്ന തിരിച്ചറിവായിരിക്കും ഇനി നാടിന്റെ നൊമ്പരം.

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ പരമ്പരയില്‍പ്പെട്ട ശിഹാബ്‌ തങ്ങള്‍ ജനങ്ങളെ നയിക്കുകയെന്ന ദൌത്യമാണ്‌ ജീവിതത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്‌. കൊടപ്പനയ്ക്കല്‍ തറവാട്ടിലെ കാരണവരായിരുന്ന തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്‌ മാത്രമായിരുന്നില്‍ള. മുന്നൂറ്റി എണ്‍പതിലധികം മഹല്‍ളുകളുടെ ഖാസി കൂടിയായിരുന്നു.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഒട്ടേറെ സ്ഥാപനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച വ്യക്‌തി കൂടിയാണ്‌ ശിഹാബ്‌ തങ്ങള്‍. മസ്ജിദുകള്‍, മദ്രസകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജ്വല്‍ളറികള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ ശിഹാബ്‌ തങ്ങളുടെ മനസ്സിന്റെ നന്‍മയുടെ സ്പര്‍ശത്തോടെ പ്രവര്‍ത്തനം തുടങ്ങാനായി.

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനിറങ്ങിയിട്ടില്‍ളെങ്കിലും ശിഹാബ്‌ തങ്ങള്‍ക്ക്‌ എപ്പോഴും തിരക്കായിരുന്നു. സമയത്തോട്‌ മല്‍ളടിച്ച്‌ കാര്യങ്ങള്‍ കൃത്യനിഷ്ഠയോടെ ചെയ്യുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തി. ോക്ക്‌ ശേഖരണം അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തില്‍ 'ഗ്രൌണ്ട്‌ സീറോ' സന്ദര്‍ശിച്ചപ്പോള്‍, നൊമ്പരപ്പെടുത്തുന്ന ഒാ‍ര്‍മകളുടെ സ്മാരകമായി അവിടെ നിന്ന്‌ ഒരു ക്‌ളോക്ക്‌ സ്വന്തമാക്കി. സംഗീതത്തെയും പൂക്കളെയും സ്നേഹിച്ചിരുന്ന തങ്ങള്‍ സ്കൂളില്‍ ബാഡ്മിന്റന്‍ ടീം അംഗവുമായിരുന്നു.

ത്വരീഖത്തു വാദിരില്‍ ഹൈദറൂബിയ്യവല്‍ അലിവിയ എന്ന സൂഫി പരമ്പരയിലെ ശൈഖുമാരാണ്‌ കൊടപ്പനക്കല്‍ തറവാട്ടുകാര്‍. ദക്ഷിണ യെമനിലെ തെരീമില്‍ നിന്നാണ്‌ തങ്ങള്‍മാരുടെ പൂര്‍വികര്‍ കേരളത്തിലെത്തിയത്‌.
തെരീമില്‍നിന്ന്‌ പളപട്ടണത്തു വന്ന സയ്യിദലിയാണ്‌ ആദ്യ തലമുറയുടെ കാരണവര്‍. മുഹമ്മദ്‌ നബിയുടെ സന്തതി പരമ്പരയ്ക്ക്‌ സയ്യിദ്‌ എന്നാണ്‌ പറയുന്നത്‌. ചില ഗോത്രങ്ങള്‍ ശരീഫ്‌ എന്നും പറയുമെങ്കിലും കൊടപ്പനക്കല്‍ കുടുംബാംഗങ്ങള്‍ സയ്യിദ്‌ എന്നാണു പേരിനൊപ്പം ചേര്‍ക്കുന്നത്‌.

News @ Manorama

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക