കേരളത്തിന്റെ സമാധാനത്തിന് കാരണം ശിഹാബ് തങ്ങള്‍: ആര്‍ബി ശ്രീകുമാര്‍


ദോഹ: ബാബരി മസ്ജിദ് സംഭവത്തിനു ശേഷം കേരളത്തിലെ മുസ്‌ലിംകളെ സമാധാനത്തിന്റെ പാതയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചെയ്ത സേവനം മഹത്തരമാണെന്ന് മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ ഐ.പി.എസ് പറഞ്ഞു.കേരളത്തില്‍ സമീപകാലത്തുണ്ടായ വര്‍ഗ്ഗീയവല്‍ക്കരണ ശ്രമങ്ങളെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ ഹൈന്ദവ ആരാധനാലയങ്ങളെയും ഹിന്ദു സമൂഹത്തെയും ആക്രമിക്കാനുള്ള ആലോചനകളുണ്ടായിരുന്നുവെന്നും എന്നാല്‍ ശിഹാബ് തങ്ങള്‍ ഉണ്ടായതുകൊണ്ട് മാത്രമാണ് അങ്ങനെയൊന്നും സംഭവിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക