ഓര്‍മയില്‍ ശിഹാബ്‌ തങ്ങള്‍ (കവിത)


കേരള ഭൂമി തന്നിലുണ്ട്‌
പാണക്കാട്ടു ഭൂജാതനാം
കൊടപ്പനക്കല്‍ തറവാട്ടിന്നഭിമാനമാം
വന്ദ്യനാം പൂക്കോയതങ്ങക്കരുമസന്താനമാം


അടിമുടി ലാളിത്യ ജീവിതത്തിനുടമയാം
മൌനമാം വജ്രായുധം കൊണ്ട്‌
വര്‍ഗീയഭൂതാതിഗണങ്ങളെ തളച്ചു
മതേതര കേരളത്തിന്‍ കാവലാളായിരുന്ന മഹാന്‍

ഹളര്‍മൌത്തിലെ ആലു ശിഹാബില്‍ നിന്നും
കേരളക്കരക്ക്‌ ലഭിച്ചതാം
സയ്യിദോരാം മുഹമ്മദലി ശിഹാബ്‌ തങ്ങള്‍
മതേതര കേരളത്തിന്നഭിമാനമാം

മസ്‌റിലെ പുകള്‍പെറ്റ അല്‍ അഷറില്‍ നിന്നും
സുന്ദരനാം സുമുഖനാമൊരു വിദ്യാര്‍ത്ഥിയായി
നാന ജാതി മതസ്ഥര്‍ സോദരേണ വസിക്കുന്ന
കേരളക്കരയിലെ വ്യത്യസ്ഥനാമൊരു രാഷ്ട്രീയ
തേരാളിയായി

പറയുന്നുവെങ്കില്‍ നല്ലത്‌ മാത്രം പറയുക
അല്ലെങ്കില്‍ മിണ്ടാതിരിക്കുകയെന്ന
തിരുവചനത്തെ തന്‍ജീവിതത്തി
ലുടനീളം കാഷായമാക്കിയ മഹാരഥനാം

മതേതര കേരളത്തിന്‍ പാന്ഥാവിലൂടെ
മുസ്ലിം ലീഗാവുന്ന രാഷ്ട്രീയ രഥത്തെ
കാലിടറാതെ നയിച്ച മഹാനവര്‍കളാം
സയ്യിദ്‌ ശിഹാബ്‌ തങ്ങള്‍

പിന്നിട്ടയെത്രയെത്ര പ്രതിസന്ധികളെ
ഒരു ചെറു പുഞ്ചിരിയോടെ
നേരിട്ടതിനെ പുഷ്പം പോലെ നിസ്സാരമാക്കിയ
കേരളക്കരക്കഭിമാനാം മാതൃകാ പുരുഷന്‍

രാഷ്ട്രീയക്കാര്‍ക്കിതില്‍ മാതൃകയുണ്ട്‌
ഭരണക്കാര്‍ക്കിതില്‍ മാതൃകയുണ്ട്‌
ഭരണീയര്‍ക്കുമണ്ടതില്‍ മാതൃക
സര്‍വ്വോപരി പക്വതയുടെ പടവാളാം തങ്ങളവര്‍കള്‍

അധികാരങ്ങള്‍ക്ക്‌ വേണ്ടിയാഗ്രഹിച്ചിട്ടില്ലയൊട്ടു
മധികാരകസേരയിലിരുന്നില്ല ലവലേശ-
മെങ്കിലുമലയാളക്കരയുടെ മനസ്സിനെ
കീഴടക്കിയ മഹാരഥനാം

സയ്യിദരാം ശിഹാബ്‌ തങ്ങള്‍
മതേതര കേരളത്തെ പിടിച്ചു കുലുക്കുവാന്‍
വര്‍ഗീയ ഭൂതങ്ങള്‍ ഒരുമ്പെട്ടപ്പോഴെക്കെയും
മൌനത്തിന്റെയച്ചില്‍ വാര്‍ത്ത

ഗഡ്ഗം കൊണ്ടതിനെ തളച്ച മഹാനാം
വിസ്മരിക്കപ്പെടില്ലങ്ങൊരിക്കലും
ജനമനസുകളിലെന്നും സ്മരിക്കപ്പെടും
വശ്യമാം ആ പാല്‍പുഞ്ചിരി സൂര്യതേജസ്സായി


രചന: യൂസഫ്‌ കെ. കാക്കഞ്ചേരി
റിയാദ്‌
(റിയാദിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫയര്‍ വിഭാഗം ഉദ്യോഗസ്ഥന്‍)
POST BOX No:94387
Riyadh 11693

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക