പാണക്കാട് കുടുംബത്തിന്റെ ചരിത്രം ഇനി ഖിസ്സപ്പാട്ടിലും


മലപ്പുറം: പാണക്കാട് കുടുംബത്തിന്റെ ചരിത്രം ഇശലുകളില്‍ കോര്‍ത്ത് യോഗ്യന്‍ ഹംസ മാസ്റ്റര്‍ രചന നിര്‍വ്വഹിച്ച ഖിസ്സത്തു ശിഹാബിയ്യ മാലപ്പാട്ടിന്റെ പ്രകാശനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

നിരവധി വേദികള്‍ പിന്നിട്ട ഈ പുസ്തകത്തിന്റെ ആദ്യ പ്രതി സോള്‍ സമ്മര്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് മലപ്പുറത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദ് ഏറ്റുവാങ്ങി.

47 ഇശലുകളില്‍ കോര്‍ത്തിണക്കിയാണ് ഖിസ്സത്തുശിഹാബിയ്യ തയ്യാറാക്കിയിരിക്കുന്നത്. തനതു ശൈലി ചോരാതെയുള്ള ചരിത്രം നിരവധി സ്റ്റേജുകളിലും ഹംസമാസ്റ്റര്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രകാശന ചടങ്ങില്‍ സി.എച്ച് ഹസ്സന്‍ ഹാജി അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എല്‍.എ, പി അബ്ദുല്‍ ഹമീദ്,യോഗ്യന്‍ ഹംസ മാസ്റ്റര്‍, മലയില്‍ മൂസഹാജി, മാട്ടി മുഹമ്മദ്, എംപി മുഹമ്മദ് പങ്കെടുത്തു.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക