അനുപമ വ്യക്തിത്വം ആദരണീയമായ നേതൃത്വം.


       അസാധാരണമായ വ്യക്തിത്വത്തിനിടുമയായിരുന്നു പാണക്കാട്‌ സയ്യിദ്‌ മുഹമ്മദ്‌ അലി ശിഹാബ്‌ തങ്ങള്‍. പല സന്ദര്‍ഭങ്ങളിലും അദ്ധേഹത്തിന്റെ വ്യക്തിത്വത്തെ ദൂരെ നിന്നും അടുത്ത്‌ നിന്നും നിരീക്ഷിക്കാനുള്ള അവസരങ്ങള്‍ എനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഒരു രാഷ്ട്രീയ നേതാവ്‌ എന്നതിലുപരി ഒരാത്മീയ നേതാവിന്റെ ഉജ്വലമായ പരിവേഷമാണ്‌ ജനാബ്‌ ശിഹാബ്‌ തങ്ങള്‍ക്കുള്ളത്‌. ഇത്രയധികം സൌമ്യമായി സംസാരിക്കുകയും താന്‍ വിശ്വസിക്കുന്ന ആശയം ദശലക്ഷക്കണക്കിനു ആളുകളിലേക്ക്‌ പകരാന്‍ സാധിക്കുന്ന ഒരു നേതൃത്വത്തെ മറ്റെവിടെയും കാണാന്‍ സാധിക്കുകയില്ല. അദ്ധേഹം അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവ്‌ കൂടിയാണ്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സമാദരണീയനും സമുന്നതനുമായ നേതാവായിരുന്നു ശിഹാബ്‌ തങ്ങള്‍

രാജ്യത്ത്‌ വളര്‍ന്നു വരുന്ന ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ മുസ്ലിം നേതൃത്വം പൊതുവിലും ശിഹാബ്‌ തങ്ങളുടെ നേതൃത്വം പ്രത്യേകിച്ചും വലിയ പ്രവര്‍ത്തനങ്ങളാണ്‌, മഹത്തായ ചില കര്‍ത്തവ്യങ്ങളാണ്‌ നടത്തിക്കൊണ്ടിരുന്നത്‌. 1992 ലെ അയോധ്യാ സംഭവത്തെ തുടര്‍ന്ന്‌ രാജ്യത്തുടനീളം ധാരാളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഘട്ടനങ്ങളും അക്രമങ്ങളും അരങ്ങേറിയിരുന്നു. ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടിരുന്നു.സമൂഹത്തില്‍ മതത്തിന്റെ പേരില്‍ വിശ്വാസികളുടെ പേരില്‍ അവിശ്വാസം വളര്‍ന്നു കൊണ്ടിരുന്നു.എന്നാലിത്തരം സംഭവങ്ങള്‍ താരതമ്യേനെ കേരളത്തില്‍ കുറവാണ്‌ എന്ന്‌ നമുക്ക്‌ കാണാന്‍ സാധിക്കും.അതിനുള്ള പ്രധാനപ്പെട്ട കാരണം ഈ തരത്തില്‍ അക്രമപരമായ പ്രവര്‍ത്തനങ്ങളെ ചെറുക്കുകയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ വികാരങ്ങളും പ്രതിഷേധങ്ങളും പ്രകടിപ്പിക്കുകയും ചെയ്യുന്നതിന്‌ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്ന ജനാബ്‌ ശിഹാബ്‌ തങ്ങളുടേത്പോലുള്ള ഒരു നേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ടാണെന്ന്‌ അര്‍ത്ഥശങ്കക്കിടയില്ലാതെ നമുക്ക്‌ പറയാന്‍ സധിക്കും.

സികെ. പത്മനാഭന്‍
ബി.ജെ.പി നേതാവ്

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക