പ്രവീഷിന്റെ ആഗ്രഹം സഫലമായി


തൃപ്പയാര്‍ : പ്രവീഷിന്റെ ആഗ്രഹം സഫലമായി. ശിഹാബ് തങ്ങളുടെ ചിത്രം വരച്ച പ്രവീഷിനെ കാണാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വീട്ടിലെത്തി. ''നിറക്കൂട്ടുകളില്‍ പുതിയ ലോകം തീര്‍ത്ത് പ്രവീഷ്'' എന്ന തലക്കെട്ടോടെ തിങ്കളാഴ്ച ചന്ദ്രിക പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പെട്ട സാദിഖലി ശിഹാബ് തങ്ങളാണ് പ്രവീഷിനെ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. 'മസ്‌കുലാര്‍ഡിട്രോഫി' എന്ന മാരകരോഗം പിടിപെട്ട് ശരീരം തളര്‍ന്നാണ് തൃപ്രയാര്‍ സ്വദേശി പെരിങ്ങാട്ട് ചന്ദ്രന്റെ മകന്‍ പ്രവീഷ് കിടപ്പിലായത്. രോഗം തളര്‍ത്തിയ ശരീരത്തിന്റെ വൈകല്യം മറന്ന് പ്രവീഷ് നിരവധി പ്രമുഖരുടെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

പാണക്കാട് ശിഹാബ് തങ്ങളുടെ ചിത്രം വരച്ച് പൂര്‍ത്തിയായാല്‍ അത് കൊടപ്പനക്കല്‍ തറവാട്ടിലെ ഒരംഗത്തിന് നേരിട്ട് നല്‍കണമെന്ന ആഗ്രഹം പ്രവീഷ് ചന്ദ്രികയോട് പറഞ്ഞിരുന്നു. ഇത് വായിച്ചറിഞ്ഞ സാദിഖലി ശിഹാബ് തങ്ങള്‍ തിങ്കളാഴ്ച തന്നെ പ്രവീഷിന്റെ തൃപ്രയാറിലെ വാടക വീട്ടിലെത്തുകയായിരുന്നു. നാട്ടിക പഞ്ചായത്ത് ശിഹാബ് തങ്ങള്‍ റിലീഫ് കമ്മറ്റിയുടെ ധനസഹായം പ്രവീഷിന് സാദിഖലി തങ്ങള്‍ കൈമാറി.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എ. മുഹമ്മദ് റഷീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ബാലചന്ദ്രന്‍ വടക്കേടത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.

(ചന്ദ്രിക)

1 comment:

Kallivalli said...

ഇന്ന് കഞ്ഞി കുടിക്കാരാരും എത്താത്തോണ്ട് ഉള്ളത് ചോറായിട്ട് ഞാൻ തന്നെ അടിച്ചിട്ട് പോട്ടെ

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക