പൂക്കോയ തങ്ങള്‍ ഇതര സമുദായങ്ങള്‍ക്ക്‌ പരിഗണന നല്‍കിയ ആള്‍

ആതവനാട്‌ . എല്ലാവരോടും സ്നേഹത്തോടെ പെരുമാറുകയും ഇതര സമുദായത്തിന്‌ പ്രത്യേക പരിഗണന നല്‍കുകയും ചെയ്‌ത വ്യക്‌തിയായിരുന്നു പാണക്കാട്‌ പൂക്കോയ തങ്ങളെന്ന്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. കാട്ടിലങ്ങാടി പിഎംഎസ്‌എ യതീംഖാനയില്‍ പാണക്കാട്‌ പൂക്കോയ തങ്ങള്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌ത്രീവിദ്യാഭ്യാസത്തിന്‌ അദ്ദേഹം പ്രാധാന്യം നല്‍കിയതായി ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുമ്പോഴും പൂക്കോയ തങ്ങള്‍ക്ക്‌ ആജ്ഞാശക്‌തിയുണ്ടായിരുന്നെന്ന്‌ മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. സമുദായസൌഹാര്‍ദം ഊട്ടിയുറപ്പിച്ച നേതാവായിരുന്നു പൂക്കോയ തങ്ങളെന്ന്‌ മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്‌ പറഞ്ഞു.

മന്ത്രി പി.കെ. അബ്ദുറബ്ബ്‌, ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എംപി, സി. മമ്മുട്ടി എംഎല്‍എ, ഡോ. പി.എ. ഇബ്രാഹിം ഹാജി, പാറപ്പുറത്ത്‌ ബാവഹാജി, ഓണംപള്ളി മുഹമ്മദ്‌ ഫൈസി, ഒ.കെ. അബ്ദുല്‍ അസീസ്‌ ഫൈസി, അഹമ്മദ്‌ ഫൈസി കക്കാട്‌, കീഴേടത്തില്‍ ഇബ്രാഹിം ഹാജി, കെ.പി.ഒ. അബൂബക്കര്‍കുട്ടി, എം.കെ. അബ്ദുല്‍ മജീദ്‌, പല്ലാര്‍ മുഹമ്മദ്കുട്ടി മുസല്യാര്‍, എം.കെ. മാനുട്ടി, പാറയില്‍ ബാപ്പുഹാജി, ആതവനാട്‌ മുഹമ്മദ്കുട്ടി, സി. മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.

Manorama

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക