മതേതരത്വം ന്യൂനപക്ഷങ്ങളുടെ രക്ഷാകവചം: മുഷീറുല്‍ ഹസന്‍


കൊച്ചി:മതേതരത്വം മതന്യൂനപക്ഷങ്ങളുടെ രക്ഷാകവചമാണെന്നും അത് മതവിരുദ്ധമോ മതനിരാസമോ അല്ലെന്നും പ്രശസ്ത ചരിത്രകാരനും ജാമിഅ മില്ലിയ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ പത്മശ്രീ മുഷീറുല്‍ ഹസന്‍. ഒരു മുസല്‍മാനായിരിക്കെ തന്നെ രാജ്യപുരോഗതിക്കായി സ്വയം സമര്‍പ്പിക്കാന്‍ കരുത്തു പകരുന്നത് മതേതരത്വമെന്ന ആശയമാണ്. മതവും മതേതരത്വവും ഏറ്റുമുട്ടുന്നുവെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല.

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ രാജ്യത്ത് മതേതരത്വം ശക്തമായി നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മതേതര കേരളത്തിന്റെ കര്‍മ്മ സാക്ഷ്യം എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് കൊച്ചിയില്‍ സംഘടിപ്പിച്ച ദ്വിദിന ശിഹാബ് തങ്ങള്‍ അനുസ്മരണ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഷീറുല്‍ ഹസന്‍.

മതേതരത്വമാണ് ന്യൂനപക്ഷങ്ങളുടെ യഥാര്‍ഥ ആയുധമെന്ന് കൂടുതല്‍ വ്യക്തമായി തിരിച്ചറിയുന്നുണ്ട്. ഇന്ത്യയുടെ ആവിര്‍ഭാവകാലത്തോളം ചിരപുരാതനമായ സങ്കല്‍പമാണ് മതേതരത്വം. വൈജാത്യവും നാനാത്വവും അടിസ്ഥാനാശയമായ ഇന്ത്യയുടെ ജീവനും സത്തയുമാണത്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനും പങ്കുവെക്കാനുമുള്ള മനസാണ് പരിപോഷിപ്പിക്കപ്പെടേണ്ടത്.

ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തിന്റെ സമസ്ത പ്രശ്‌നങ്ങളുടെയും പരിഹാരത്തിനായുള്ള പോരാട്ടത്തില്‍ സമാനമനസ്‌കരെയും വിവിധ വിഭാഗങ്ങളെയും ഏകോപിപ്പിക്കുന്നതിനുള്ള ഉപകരണമായി മതേതരത്വത്തെ ഉപയോഗപ്പെടുത്താന്‍ കഴിയണം. ഇന്ത്യ പോലെ മതേരതത്വം നിലനില്‍ക്കുന്ന മറ്റൊരു രാജ്യം ലോകത്തില്ല. മതേതരത്വത്തെ തള്ളിപ്പറഞ്ഞിരുന്നവര്‍ക്കെല്ലാം പിന്നീട് നിലപാടുകള്‍ തിരുത്തേണ്ടിവന്നു.

ജമാഅത്തെ ഇസ്‌ലാമി അടക്കം മതേതരത്വത്തെ തള്ളിപ്പറഞ്ഞിരുന്ന സംഘടനകള്‍ ആ നിലപാട് തിരുത്തുകയും മതേതരത്വത്തിന്റെ വഴിയിലേക്ക് വരികയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകെ ജനാധിപത്യാശയങ്ങള്‍ക്കായി പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും നടക്കുകയാണ്. മുസ്‌ലിം രാഷ്ട്രങ്ങളില്‍ ജനാധിപത്യത്തിനായുള്ള ദാഹം പ്രകടവുമാണ്.

മതേതരത്വവും ജനാധിപത്യവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഇല്ലാതാക്കി സ്വരച്ചേര്‍ച്ച സൃഷ്ടിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. മതമൗലിക വാദത്തെയും വര്‍ഗീയ വാദത്തെയും തീവ്രവാദത്തെയും ചെറുത്തു തോല്‍പിക്കുന്നതിന് ഇന്ത്യയുടെ മതേതര അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു.

1 comment:

Anonymous said...

Muslims can not accept "mathetharathvam" honestly. They accept it only to hide their sword from the scene, when they are not majority...When they are a majority they become talibans- the true face of Islam.
May be, Tangal should advocate to Muslims; taliban is self destructive. So it is better for our sustainability that we dont look towards talibans

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക