ശിഹാബ് തങ്ങളെ നയിച്ചത് വിവേകം: ഉമ്മന്‍ചാണ്ടി


കോഴിക്കോട്: സാമുദായിക സൗഹാര്‍ദമാണ് കേരളത്തിന്റെ ശക്തിയെന്നും ഇതിന് ഭംഗംവരുന്നതിനെതിരെ മുഹമ്മദലി ശിഹാബ്തങ്ങള്‍ നിലകൊണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു നാടിന്റെ ശാശ്വത പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. മറ്റെല്ലാ നേട്ടങ്ങളും താല്‍ക്കാലികമാണ്. കോഴിക്കോട് ടൗണ്‍ഹാളില്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ - സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാമുദായിക സൗഹാര്‍ദത്തിന് പേര് കേട്ട നാടാണ് കേരളം. സാമുദായിക സൗഹാര്‍ദത്തിന് ഭംഗം വരുത്താന്‍ ഒരു ചെറിയവിഭാഗം ശ്രമിക്കുമ്പോഴെല്ലാം അതിനെ വിശാലമായ കാഴ്ചപ്പാട് കൊണ്ട് വിഫലമാക്കാന്‍ മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലുള്ള നേതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. വികാരങ്ങളല്ല, രാജ്യസ്‌നേഹവും സാമുദായികസൗഹാര്‍ദവും പോലുള്ള വിചാരങ്ങളാണ് മുഹമ്മദലി ശിഹാബ് തങ്ങളെ നയിച്ചത്. ഒരു നേതാവിനെ നയിക്കേണ്ടത് വികാരമല്ല, വിവേകമാണെന്നും മുഖ്യമന്ത്രി കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തി. മിതഭാഷിയായ തങ്ങളുടെ മൗനം പലപ്പോഴും വാചാലമായിരുന്നെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

News @ Chandrika
8/2/2013

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക