ശിഹാബ് തങ്ങള്‍ ദേശീയ സെമിനാര്‍ 24,25 ന് എറണാകുളത്ത്

എറണാകുളം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അമുസ്മരണത്തോടനുബന്ധിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ 24, 25 തിയ്യതികളിലായി എറണാകുളത്ത് നടക്കും. മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്ത പ്രതിനിധികള്‍ സംബന്ധിക്കും. 25 ന് വൈകീട്ട് രാജേന്ദ്ര മൈതാനിയില്‍ സമാപന പൊതുസമ്മേളനവും നടക്കും. സെമിനാറിനുള്ള പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടപടികള്‍ നടക്കുന്നത്.

സെമിനാര്‍ വിജയമാക്കുന്നതിനായി ചേര്‍ന്ന സ്വാഗതസംഘ യോഗം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗിന്റെ ആദര്‍ശവും സന്ദേശവും ജീവിതത്തില്‍ ഉടനീളം ഉയര്‍ത്തിപിടിക്കുകയും ഇതര ജനവിഭാഗങ്ങളുടെ അംഗീകാരവും പ്രശംസയും പിടിച്ച് പറ്റിയ മഹനായ നേതാവായിരുന്നു ശിഹാബ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ശിഹാബ് തങ്ങളുടെ സന്ദേശം ഉയര്‍ത്തി പിടിച്ച് കൊണ്ട് നടത്തുന്ന ദേശീയ സെമിനാറിലൂടെ യൂത്ത് ലീഗ് വലിയ ഒരു ദൗത്യമാണ് നിര്‍വ്വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുലൈമാന്‍ ഖാലിദ്, ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.പി. അബ്ദുള്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുള്‍ മജീദ്, യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഡ്വ. എസ്. കബീര്‍, പി.എ. അഹമ്മദ് കബീര്‍, റഷീദ് ആലായന്‍, ജലാല്‍ പൂതക്കുഴി. ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരായ അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍, കെ.എ. മുഹമ്മദ് ആസിഫ് കെ.എസ്. സിയാദ്, ടി.കെ. നവാസ്, പി.എസ്. ഷംനാസ്, സി.പി. അബ്ദുള്‍ ബാസിത്ത്, ഉനൈസ് ഊട്ടുകുളം, മാണിക്യവിളാകം റാഫി, കൊച്ചിന്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ അഷറഫ്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പി.എം. ഹാരിസ്, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി രഘുനാഥ് പനവേലില്‍, യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.എ ലത്തീഫ് പ്രസംഗിച്ചു.

News @ Chandrika
8/3/2013

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക