ശിഹാബ് തങ്ങള്‍ ദേശീയ സെമിനാര്‍ പത്മശ്രീ മുഷിറുല്‍ ഹസ്സന്‍ മുഖ്യാതിഥി

കോഴിക്കോട്: ശിഹാബ് തങ്ങള്‍ ദേശീയ സെമിനാറില്‍ ചരിത്രകാരനും ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിലെ മുന്‍ വൈസ് ചാന്‍സലറുമായ മുഷിറുല്‍ ഹസ്സന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണത്തോടനുബന്ധിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് 24, 25 തിയ്യതികളിലായി എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടത്തുന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടന സെഷനില്‍ അദ്ദേഹം പ്രഭാഷണം നിര്‍വ്വഹിക്കും.

ദേശീയ രാഷ്ട്രീയ ചരിത്രത്തെ അവലോകനം ചെയ്യുന്ന ശിഹാബ് തങ്ങള്‍ ദേശീയ സെമിനാറില്‍ ചരിത്ര ഗവേഷകരായ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ട്. ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ ചരിത്രപരവും സമകാലികവുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ പ്രഗത്ഭരായ ചരിത്രകാരന്‍മാരും മാധ്യമ പ്രതിനിധികളും വിവിധ സെഷനുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

സെമിനാറില്‍ സംബന്ധിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍ ാ്യഹസലൃമഹമ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ ഐഡിയിലേക്ക് ബയോഡാറ്റ അയക്കണം . കൂടുതല്‍ വിവരങ്ങള്‍ക്ക് 9447318341

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക