“മുസ്ലിം ലീഗ് :ഖാഇദേമില്ലത്ത് മുതല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വരെ“-ചരിത്ര റഫറന്‍സ് ഗ്രന്ഥം പ്രകാശനം ചെയ്തു.

മലപ്പുറം: മുജീബ് തങ്ങള്‍ കൊന്നാര് രചിച്ച “മുസ്ലിം ലീഗ് :ഖാഇദേമില്ലത്ത് മുതല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വരെഎന്ന ശീര്‍ഷകത്തിലുള്ള ചരിത്ര ഗ്രന്ഥം 2013 സെപ്‌തംബര്‍ 5 ന് പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനു നല്‍കി പ്രകാശനം ചെയ്തു.

മുസ്ലിം ലീഗിന്റെ ഉല്‍ഭവം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള ചരിത്രം അനാവരണം ചെയ്യുന്ന 500- ല്‍ പരം പേജുകളുള്ള ഈ ബ്രഹദ്ഗ്രന്ഥം കോഴിക്കോട് എഡ്യുമാര്‍ട്ട് പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയാണ് ഈ ചരിത്ര റഫറന്‍സ് ഗ്രന്ഥത്തിനു അവതാരിക എഴുതിയത്No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക