ശിഹാബ് തങ്ങള്‍ എന്റെ ദു:ഖം: റസൂല്‍ പൂക്കുട്ടി

കോഴിക്കോട്: ശിഹാബ് തങ്ങളെ ഒന്ന് നേരില്‍ കാണാന്‍ കഴിയാത്ത വേദന ഒരിക്കലും അവസാനിക്കില്ലെന്ന് ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി. ചെറുപ്പകാലം മുതല്‍ മനസ്സില്‍ പതിഞ്ഞ വ്യക്തിയാണ് അദ്ദേഹം. നേരില്‍ കാണാന്‍ കൊതിച്ചിരുന്നു.

ഓസ്‌ക്കാര്‍ അവാര്‍ഡ് നേടി കോഡാക്ക് തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആദ്യം വിളിച്ചത് അദ്ദേഹമായിരുന്നു. ഓസ്‌ക്കാറിനോളം സന്തോഷം ആ വിളിക്കുണ്ടായിരുന്നു. വലിയ പുരസ്‌ക്കാരവുമായി അദ്ദേഹത്തെ കാണാന്‍ കൊതിച്ചെങ്കിലും നടന്നില്ലെന്നും റസൂല്‍ പറഞ്ഞു.

ദര്‍ശന ടെലിവിഷനില്‍ കമാല്‍ വരദൂരുമായുള്ള അഭിമുഖത്തിലാണ് റസൂല്‍ ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുന്നത്.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക