കെ.വി.കെ പൂക്കോയ തങ്ങള്‍ക്ക് വിട

കുറുവ: മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും പ്രമുഖവിദ്യാഭ്യാസ സാമൂഹിക ജീവ കാരുണ്യ പ്രവര്‍ത്തകനും ചെറുകുളമ്പ് ഐ.കെ.ടി ഹയര്‍സെക്കന്ററി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സമുച്ചയത്തിന്റെ ശില്‍പിയുമായ കുറുവ കെ.വി.കെ സയ്യിദ് പൂക്കോയ തങ്ങള്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി. ചെറുകുളമ്പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മയ്യിത്ത് നമസ്‌കാര ശേഷം ചെറുകുളമ്പിലെ കുടുംബ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. കുറുവയിലെ വീട്ടിലും നൂറാനിയ ജുമാമസ്ജിദിലും മയ്യിത്ത് നമസ്‌കാരം നടന്നു.

മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ഖബറടക്കത്തിനു ശേഷം ചെറുകുളമ്പ് സ്‌കൂളില്‍ സര്‍വകക്ഷി അനുശോചന യോഗം നടന്നു. നിര്യാണത്തില്‍ ആദരസൂചകമായി ഹര്‍ത്താല്‍ ആചരിച്ചു. ഭാര്യാ സഹോദരന്‍ കൂടിയായ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സഊദിയില്‍ നിന്നും തിരിച്ചെത്തി. നിര്യാണ വാര്‍ത്തയറിഞ്ഞു നാനാതുറകളിലുള്ളവരാണ് വസതിയിലേക്കും സ്‌കൂളിലേക്കും പ്രവഹിച്ചത്.

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി നാസറുദ്ദീന്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍, എം.എല്‍.എ മാരായ ടി.എ അഹമ്മദ് കബീര്‍, കെ മുഹമ്മദുണ്ണി ഹാജി, പി ഉബൈദുല്ല, അബ്ദുറഹിമാന്‍ രണ്ടത്താണി, ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, ട്രഷറര്‍ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സിന്റിക്കേറ്റ് മെമ്പര്‍ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പി.വി മുഹമ്മദ് അരീക്കോട്, സലീം കുരുവമ്പലം, ഒഡേപെക് ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, എസ്.വൈ.എസ് നേതാക്കളായ ഹാജി കെ മമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, മുക്കം മോയിമോന്‍ ഹാജി, ജില്ലാ മുസ്‌ലിംയൂത്ത്‌ലീഗ് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ.എ റസാഖ്, ഡിഡിഇ കെ.സി ഗോപി, കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍, സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി സന്ദര്‍ശിച്ചു.

Chandrika 4/25/2014 9:53:26 AM  

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക