പ്രാര്‍ഥനാനിറവില്‍ പാണക്കാട്ടെ പുതുതലമുറ

മലപ്പുറം . പ്രാര്‍ഥനാപൂര്‍വം ഓരോ പ്രഭാതത്തിലേക്കും ഉണരുന്ന ആറു വീടുകള്‍. എല്ലാ ദിവസവും സന്ദര്‍ശകരുടെ തിരക്ക്‌. നാടിന്റെ നാനാഭാഗങ്ങളിലുള്ള വിഷയങ്ങളില്‍ ചര്‍ച്ചകളും ഒത്തുതീര്‍പ്പുകളും. പ്രാര്‍ഥനകളും പരിഹാരങ്ങളും... പാണക്കാട്‌ സയ്യിദ്‌ കുടുംബത്തിലെ വീടുകളില്‍ അവയ്ക്കെല്ലാം സാക്ഷിയാണ്‌ അടുത്ത തലമുറ. എല്ലാവരും പരസ്പരം ഏറ്റവുമടുത്ത സുഹൃത്തുക്കള്‍; കളിയിലും പഠനത്തിലും വിശ്വാസകാര്യങ്ങളിലും.

റമസാന്‍ ആയതോടെ ഖുര്‍ആന്‍ പാരായണവും പഠനവുമായി സജീവമാണ്‌ എല്ലാവരും. മൂന്നുപേരൊഴികെ എല്ലാവരും മലപ്പുറത്തെ സ്കൂളിലാണ്‌ പഠിക്കുന്നത്‌. സ്കൂള്‍വിട്ടെത്തിയാല്‍ ഏതെങ്കിലും ഒരു വീട്ടില്‍ ഒത്തുകൂടും. അബ്ബാസലി തങ്ങളുടെ മകന്‍ റാജിഹ്‌ അലി ശിഹാബാണ്‌ കുട്ടിക്കൂട്ടത്തിലെ സീനിയര്‍. കഴിഞ്ഞ വര്‍ഷം 13-ാ‍ം വയസ്സില്‍ ഹാഫിള്‌ (ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയ ആള്‍) ആയ മിടുക്കനാണ്‌ റാജിഹ്‌. മുനവ്വറലി ശിഹാബ്‌ തങ്ങളുടെ മകന്‌ വല്ല്യുപ്പയുടെ പേരാണ്‌; മുഹമ്മദലി ശിഹാബ്‌.

രണ്ടാംാ‍സുകാരനായ മുഹമ്മദലി ശിഹാബിന്‌ ഫുട്ബോളിനോടാണ്‌ ഇഷ്ടക്കൂടുതല്‍. ഒരു പന്തും കൂട്ടിന്‌ ഒരാളെയും കിട്ടിയാല്‍ ഏതു ചെറിയ സ്ഥലവും മൈതാനമാക്കി മാറ്റും. ബഷീറലി തങ്ങളുടെ മകന്‍ മുഹമ്മദ്‌ അലി ഇഷാം എട്ടാംാ‍സ്‌ വിദ്യാര്‍ഥിയാണ്‌. അനിയന്‍ ദില്‍ദാറിന്റെ സ്വന്തം ഇഷാമിക്ക. രാവിലെ സ്കൂള്‍ ബസില്‍ കയറുംമുതല്‍ തിരികെ വന്നിറങ്ങുംവരെ രണ്ടാംാ‍സുകാരന്‍ ദില്‍ദാര്‍ തന്റെ നിരീക്ഷണത്തിലായിരിക്കുമെന്ന്‌
ഇഷാം.

അബ്ബാസലി തങ്ങളുടെ മകന്‍ അഹമ്മദ്‌ റസാനും എട്ടാംാ‍സിലാണ്‌. കളി പിടിവിടുമ്പോള്‍ റസാന്‍ ഇടപെടും. അനിയന്‍ മുഹമ്മദ്‌ സിദ്ഖ്‌ മൂന്നാംാ‍സില്‍ പഠിക്കുന്നു. സാദിഖലി തങ്ങളുടെ മകന്‍ മുഹമ്മദ്‌ യാമിന്‍ ആണ്‌ മറ്റൊരു എട്ടാംാ‍സുകാരന്‍. വരയ്ക്കും. മാപ്പിളപ്പാട്ടുകള്‍ ഇഷ്ടമാണ്‌. ഹമീദലി തങ്ങളുടെ മകന്‍ മുഹമ്മദ്‌ മിയാസ്‌ നാലാംാ‍സിലാണ്‌. റഷീദലി തങ്ങളുടെ മക്കളായ നാജിഹ്‌ അലി ശിഹാബ്‌, ഫിസാന്‍ ഉമര്‍ അലി ശിഹാബ്‌ എന്നിവര്‍ എറണാകുളത്താണ്‌ പഠിക്കുന്നത്‌. എല്ലാ വീടും എല്ലാവര്‍ക്കും ഒരുപോലെയാണ്‌.

നോമ്പിന്‌ എല്ലാ വീട്ടിലും മാറിമാറി ഇഫ്‌താര്‍ ഉണ്ടാകും. എടുക്കുന്ന നോമ്പിന്റെ എണ്ണം പഠിക്കുന്ന ാ‍സിന്‌ അനുസരിച്ച്‌ കൂടുമെന്ന്‌ സിദ്ഖ്‌. മുഹമ്മദലി ശിഹാബിനും റാജിഹ്‌ അലി ശിഹാബിനും ചടങ്ങുകളില്‍ അറേബ്യന്‍ശൈലിയിലുള്ള നീളന്‍കുപ്പായവും തൊപ്പിയും ധരിക്കാന്‍ ഏറെ ഇഷ്ടം. റസാന്‌ ഇഷ്ടം കണ്ണൂരിലെ ഉമ്മച്ചിയുടെ വീട്ടിലേക്ക്‌ ഇടയ്ക്കുള്ള യാത്രയാണ്‌. എല്ലാവരും ഒരുമിച്ച്‌ യാത്രപോകാറുണ്ട്‌ ഇടയ്ക്ക്‌; പ്രത്യേകിച്ച്‌ ചെറിയ പെരുനാളിന്‌. ഇത്തവണ എങ്ങോട്ടാണെന്ന ചോദ്യത്തിന്‌ മിയാസിന്റെ മറുപടി: പോയി വന്നിട്ടു പറയാം.

Manorama

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക