പലസ്തീന് പിന്തുണപ്രഖ്യാപിച്ച് ശിഹാബ് തങ്ങള്‍ അനുസ്മരണംമലപ്പുറം: പലസ്തീനിലെ പോരാളികള്‍ക്ക് പിന്തുണപ്രഖ്യാപിച്ച് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം. ഇസ്രായേല്‍ കൂട്ടക്കുരുതിക്കെതിരെ മാനവികതയുടെ പക്ഷത്ത് നിലകൊള്ളാന്‍ ആഹ്വാനംചെയ്യുന്നതായിരുന്നു മലപ്പുറത്തുനടന്ന സമ്മേളനം.
ശിഹാബ് തങ്ങളുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയാണ് അനുസ്മരണം നടത്തിയത്. സാധാരണക്കാരടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്ത ചടങ്ങില്‍ എല്ലാവരും സംസാരിച്ചത് പലസ്തീന്‍ ഐക്യദാര്‍ഢ്യം ആവശ്യപ്പെട്ടായിരുന്നു.
ഇന്ത്യയിലെ പലസ്തീന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സാലേഹ് ഫാഇദ് മുഹമ്മദിന്റെ സാന്ധിധ്യമായിരുന്നു ചടങ്ങിലെ മുഖ്യ ആകര്‍ഷണം. ജന്മനാട്ടില്‍ സമാധാനത്തോടെ ജീവിക്കാന്‍ അവസരം നഷ്ടപ്പെടുന്ന പലസ്തീനികളുടെ ജീവിതദുരിതങ്ങള്‍ അദ്ദേഹം വിവരിച്ചപ്പോള്‍ സദസ്സ് നിശ്ശബ്ദമായി. മാനവികതയ്ക്കും ആത്മാഭിമാനത്തിനുംവേണ്ടി അന്ത്യംവരെ പേരാടുമെന്ന പ്രഖ്യാപനത്തിന് നിലയ്ക്കാത്ത കൈയടിയായിരുന്നു.
പലസ്തീനികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനംചെയ്തത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി മനുഷ്യര്‍ വിലപിക്കുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു.
പലസ്തീന് പിന്തുണനല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാട് അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് അധ്യക്ഷതവഹിച്ച മുന്‍ വിദേശ സഹമന്ത്രി ഇ. അഹമ്മദ് ചൂണ്ടിക്കാട്ടി.
ശിഹാബ് തങ്ങളുടെ ഓര്‍മദിനവും പലസ്തീന്‍ ഐക്യദാര്‍ഢ്യവും ഒന്നിച്ചുവന്നത് നിയോഗമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഇസ്രായേലിന്റെ കൊടുംക്രൂരതയ്‌ക്കെതിരെ പ്രമേയംപോലും പാസ്സാക്കാത്ത മോദിസര്‍ക്കാര്‍ നിലപാട് ഇന്ത്യയ്ക്കുതന്നെ അപമാനമാണ് -അദ്ദേഹം പറഞ്ഞു.
വളരെ ശ്രദ്ധിച്ചുമാത്രം വാക്കുകള്‍ ഉപയോഗിച്ച വ്യക്തിയായിരുന്നു ശിഹാബ് തങ്ങളെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അനുസ്മരിച്ചു. പറഞ്ഞത് അദ്ദേഹത്തിന് മാറ്റിപ്പറയേണ്ടിവന്നിട്ടില്ല. ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതുമില്ല- തങ്കച്ചന്‍ പറഞ്ഞു.
പലസ്തീനിലേത് മുസ്ലീങ്ങളും ജൂതന്മാരും തമ്മിലുള്ള പ്രശ്‌നമല്ലെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിേയരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത് മനുഷ്യാവകാശ പ്രശ്‌നമാണ്. പലസ്തീന് ഒറ്റക്കെട്ടായി പിന്തുണപ്രഖ്യാപിച്ച് കേരളം ഇന്ത്യയ്ക്ക് മാതൃകയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്രണ്ട്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ 'മതേതര ജനാധിപത്യത്തിന്റെ ശാക്തീകരണം' എന്ന വിഷയം അവതരിപ്പിച്ചു. ആര്‍.എസ്.എസ്. നേതൃത്വംകൊടുക്കുന്ന മോദി സര്‍ക്കാര്‍ ഇന്ത്യയുടെ മതേതരത്വം തകര്‍ക്കാര്‍ കോപ്പുകൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


1 comment:

Anonymous said...

All support to Israel? Destroy all terrorists! Supporters of terrorists are also to be destroyed! Hammas=IUML= minority appeasing MArxists...Are the Shias getting killed human beings? Dont they deserve sympathy? You sunnis are the most cruel animals in the world

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക