ശിഹാബ് തങ്ങള്‍: പ്രവാസികളുടെ ഉന്നമനത്തിനായി പൊരുതിയ നേതാവ്

ശിഹാബ് തങ്ങളുടെ പേരില്‍ ഉറുദുവില്‍ എഴുതിയ കവിതക്ക് കലാനിധി കവിശ്രേഷ്ഠ പുരസ്‌കാരം നേടിയ സി.വി.എം വാണിമേലിന് വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉപഹാരം നല്‍കുന്നു. എം.സി മായിന്‍ഹാജി, പി.വി അബ്ദുല്‍ വഹാബ്, എം.ഐ തങ്ങള്‍, ഹമീദലി ഷംനാട്, ഇബ്രാഹീം എളേറ്റില്‍, അബ്ദുള്‍ സമദ് സമദാനി, പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കെ.വി യൂസഫ്, കെ.പി മുഹമ്മദ് കുട്ടി, സിറാജ് ഇബ്രാഹീം സേട്ട്, ടി.പി.എം സാഹിര്‍ സമീപം

കോഴിക്കോട്: പ്രവാസികളുമായുള്ള ശിഹാബ് തങ്ങളുടെ ബന്ധം ഊഷ്മളമായിരുന്നുവെന്നും പ്രവാസികളുടെ ഉന്നമനത്തിനുവേണ്ടി പാര്‍ട്ടി തലത്തിലും ഭരണതലത്തിലും തനിക്കാവുന്നതെല്ലാം ചെയ്യാന്‍ ശ്രമിച്ച മഹാനായ നേതാവായിരുന്നു അദ്ദേഹമെന്നും മലപ്പുറം ജില്ല മുസ്‌ലിംലീഗ് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജി.സി.സി കെ.എം.സി.സി കോഴിക്കോട് നടക്കാവിലെ ഈസ്റ്റ് അവന്യുവില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഊദി കെ.എം.സി.സി പ്രസിഡണ്ട് കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.

നിശബ്ദസേവന വിപ്ലവം നടത്തിയ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ട് ഇ. അഹമ്മദ് എം.പി അനുസ്മരിച്ചു. പ്രവാസി സമൂഹവുമായി നിരന്തരം ഇടപഴകിയ തങ്ങള്‍ക്ക് സാധാരണ പ്രവാസി നേരിടുന്ന ചെറിയ പ്രശ്‌നങ്ങളില്‍പോലും വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തങ്ങള്‍ എത്തുന്നിടത്തെല്ലാം കെ.എം.സി.സിക്കാര്‍ മാത്രമായിരുന്നില്ല അദ്ദേഹത്തെ സ്വീകരിച്ചത്. മലയാളികളോടൊപ്പം മറുനാട്ടുകാരും തങ്ങളെ സ്വീകരിക്കാനും ആതിഥ്യമരുളാനും മത്സരിക്കുന്നത് കാണുമ്പോള്‍ മഹാനായ നേതാവിനെക്കുറിച്ചുള്ള മതിപ്പ് വര്‍ധിക്കുകയായിരുന്നു.-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ശിഹാബ് തങ്ങളുടെ പേരില്‍ ഉറുദുവില്‍ എഴുതിയ കവിതക്ക് കലാനിധി കവിശ്രേഷ്ഠ പുരസ്‌കാരം നേടിയ സി.വി.എം വാണിമേലിന് വ്യവസായവകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉപഹാരം നല്‍കി.എം.പി അബ്ദുസമദ് സമദാനി ,ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, പി.കെ.കെ ബാവ, ഹമീദലി ശംനാട്, എം.ഐ തങ്ങള്‍, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, പി.വി അബ്ദുല്‍ വഹാബ്, എം.സി മായിന്‍ഹാജി, കെ. കുട്ടി അഹമ്മദ്കുട്ടി, ടി.പി.എം സാഹിര്‍, ഡോ. എം.കെ മുനീര്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഉമര്‍ പാണ്ടികശാല,

എം.എ റസാഖ് മാസ്റ്റര്‍, അബ്ദുറഹ്മാന്‍ കല്ലായി, വി.പി വമ്പന്‍ ഇബ്രാഹിം എളേറ്റില്‍ , സി.കെ.വി യൂസുഫ്, അഷ്‌റഫ് വേങ്ങാട്ട്, എസ്.വി ജലീല്‍,അഷ്‌റഫ് പള്ളിക്കണ്ടം, പി.കെ അന്‍വര്‍ നഹ, മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂര്‍, പി.എ.വി അബൂബക്കര്‍ ഹാജി, എം.കെ നൗഷാദ്, എ.പി ഇബ്രാഹിംമുഹമ്മദ്,കുന്നുമ്മല്‍ കോയ, അബൂബക്കര്‍ അരിമ്പ്ര സംസാരിച്ചു. ഡോ. കാവുങ്ങല്‍ മുഹമ്മദ്, അലി മാനിപുരം, എ.കെ മുസ്തഫ, യു.എ റഹീം, അലി അക്ബര്‍ വേങ്ങര, മജീദ് പുകയൂര്‍, തേനുങ്ങല്‍ അഹമ്മദ്കുട്ടി, റസാഖ് കൊടക്കാട്, മൊയ്തു എടയൂര്‍, അശ്‌റഫ് പള്ളിക്കണ്ടം,

ഒ.കെ ഇബ്രാഹിം, ടി.എന്‍.എ ഖാദര്‍, അഡ്വ. സാജിദ് അബൂബക്കര്‍, ഇസ്മായില്‍ ബേവിഞ്ച, എം.ആര്‍ നാസര്‍, എം.കെ റസാഖ്, ഫഹദ് പോങ്ങാടന്‍, റസാഖ് കുന്നുക്കര, ലത്തീഫ് കരിമ്പന, റസാഖ് മൂഴിക്കല്‍, ഹബീബ്‌റഹ്മാന്‍, ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര, അലി കൊയിലാണ്ടി, യൂസുഫ് കൊയിലാണ്ടി, കളത്തില്‍ മുഹമ്മദ് നേതൃത്വം നല്‍കി.

8/26/2014
News Chandrika

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക