പാണക്കാട് മതമൈത്രി സമ്മേളനം ജനുവരി 11ന്

മലപ്പുറം: പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ ജനുവരി 11ന് മതമൈത്രി സമ്മേളനം സംഘടിപ്പിക്കുന്നു. ഹൈദരലി ശിഹാബ് തങ്ങള്‍, ഡോ. അലക്‌സാണ്ടണ്ടര്‍ ജേക്കബ് ഐ.പി.എസ്, സിഡ്‌നി യൂനിവേഴ്‌സിറ്റിയിലെ കംപാരറ്റീവ് റിലീജ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ റിസര്‍ച്ച് സ്‌കോളര്‍ റയാന്‍ ജാക്കൂബ് അല്‍ ബിക്കാദി, തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാന തപസി, ആലങ്കോട് ലീലാകൃഷ്ണന്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി സംസാരിക്കും.

പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സ്‌ട്രെയ്റ്റ് പാത്ത് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പദ്ധതിയുടെ ഭാഗമായാണ് പരിപാടിയെന്ന് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍, അക്കാദമിക് ഡയറക്ടര്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, സി.ഇ.ഒ ഹാരിസ് മടപ്പള്ളി എന്നിവര്‍ അറിയിച്ചു.

No comments:

Post a Comment

ഈ സൈറ്റിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ഇവിടെ സമര്‍പ്പിക്കുക